District News
വിശ്വാസീസാഗരമായി ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്വന്ഷൻ
കുട്ടികൾക്കും വിദ്യാർഥികൾക്കുമുള്ള പ്രാർഥന ഇന്ന്
ചങ്ങനാശേരി: വചനവും ദൈവസ്നേഹവും ലഭിക്കാത്ത കുട്ടികളുടെയും യുവാക്കളുടെയും നിലവിളി ഈ കാലഘട്ടത്തിന്റെ വെല്ലുവിളിയാണെന്ന് പാലാ രൂപത മുന്‍ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. എസ്ബി കോളജ് മൈതാനത്തുള്ള മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ നടക്കുന്ന ചങ്ങനാശേരി അതിരൂപത 27-ാമത് ബൈബിള്‍ കണ്‍വന്‍ഷന്റെ രണ്ടാംദിനത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
കുട്ടികള്‍ക്കും യുവാക്കള്‍ക്കും ദൈവസ്നേഹവും വിശ്വാസതീക്ഷ്ണതയും പകര്ന്നുനല്കാന് മാതാപിതാക്കള്‍ക്കും സഭാനേതൃത്വത്തിനും കഴിയണമെന്നും മാര്‍ മുരിക്കന്‍ ഉദ്ബോധിപ്പിച്ചു. ലോകത്തില്‍ ഞെരുക്കമുണ്ടാകുമ്പോള്‍ ലോകത്തെ കീഴടക്കിയ ക്രിസ്തുവില്‍ പ്രത്യാശയുള്ളവരാകാന്‍ ക്രൈസ്തവര്‍ക്ക് കഴിയണമെന്നും ഈശോയെക്കുറിച്ചു പഠിക്കുന്നതിലും പറയുന്നതിലുമുണ്ടാകുന്ന കുറവുകളാണ് നമ്മുടെ ജീവിതത്തിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബലിയും വിരുന്നുമായ വിശുദ്ധ കുര്‍ബാന ക്രൈസ്തവരുടെ ജീവിതത്തില്‍ അനുഭവമാകണം. വിശുദ്ധ കുര്‍ബാന നിലനില്‍പ്പിന്റെയും ആത്മാവിന്റെയും ശക്തിയാണെന്ന് തിരിച്ചറിയണമെന്നും മാര്‍ മുരിക്കന്‍ പറഞ്ഞു.
ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫാ. ജോസഫ് നിലവന്തറ, ജൂബിലേറിയന്മാരായ വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ടീമുമാണ് കണ്വന്ഷന് നയിക്കുന്നത്. ദിവസവും ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, 4.30ന് വിശുദ്ധ കുര്‍ബാന, 5.30ന് ഗാനശുശ്രൂഷ, ആറിന് വചനപ്രഘോഷണം, ആരാധന എന്നീ ശുശ്രൂഷകള്‍ നടക്കും.
ഇന്ന് ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. നാളെ ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, 22ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
ഇന്നു രാവിലെ 10ന് കൺവൻ ഷൻ പന്തലിൽ സീനിയര്‍ സിറ്റിസണ്‍സ് സംഗമം നടക്കും. നാളെ അതിരൂപത മതാധ്യാപകസംഗമവും 22ന് രാവിലെ ഒമ്പതിന് യുവജന സംഗമവും നടക്കും. കണ്വന്ഷന് ദിനങ്ങളില്‍ അട്ടപ്പാടി സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ കൗണ്‍സലിംഗിനുള്ള ക്രമീകരണമുണ്ടാകും. കുമ്പസാരത്തിനുള്ള അവസരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കണ്വന്ഷന് എത്തുന്ന കൗണ്‍സലിംഗ് ആവശ്യമുള്ളവര്‍ 9495379045, 7591973033 എന്നീ ഫോണുകളില്‍ ബന്ധപ്പെടണം.
District News
പെരുവന്താനം: ആധുനിക സാങ്കേതിക വിദ്യകളുടെ ഗവേഷണ ഫലങ്ങൾ മനുഷ്യ പുരോഗതിക്കും സാമൂഹിക നന്മയ്ക്കും ഉപകരിക്കണമെന്ന് മാർ മാത്യു അറയ്ക്കൽ.
പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ എംസിഎ കോഴ്സിന്റെയും വിആർ സ്റ്റുഡിയോയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടർന്ന് നടന്ന ശാസ്ത്രപ്രതിഭാ സംഗമത്തിൽ നാനോ ടെക്നോളജി മനുഷ്യന്റെ പുരോഗതിക്ക് ഒപ്പം ആയൂർ ദൈർഘ്യത്തെയും ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലും വൻ മാറ്റം കൊണ്ടുവരുമെന്നും ഈ യുഗം എഐയുടെയും മെഷീൻ ലേണിംഗിന്റെയും നാനോ സയൻസിന്റെയും യുഗമാണെന്നും എംജി യൂണിവേഴ്സിറ്റി മുൻ വിസി പ്രഫ.ഡോ. സാബു തോമസ് വ്യക്തമാക്കി.
ബഹിരാകാശ മേഖലയിലെ നമ്മുടെ ഓരോ പഠനങ്ങളും ലോകത്തിനു തന്നെ മാതൃകയാണെന്നും അവ നമ്മുടെ സ്വയ രക്ഷയ്ക്കൊപ്പം മനുഷ്യ പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്നും വിഎസ്എസ്സി മുന്‍ അസോസിയേറ്റ് പ്രഫസറും എസ്ഡിഎസ്സി പ്രഫസറുമായ ഡോ. വി. അശോക് അഭിപ്രായപ്പെട്ടു.
ബഹിരാകാശ ഗവേഷണ രംഗത്ത് നാം ഒരു വൻ ശക്തിയായി വളരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ പഠനം അനന്തമായ അറിവുകളാണ് പ്രദാനം ചെയ്യുന്നതെന്നും അവയുടെ നിരീക്ഷണങ്ങളും പഠനങ്ങളും സാമൂഹിക പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്നും തിരുവനന്തപുരം വിഎസ്എസ്സി സയന്റിസ്റ്റ് വി. വെങ്കിട്ടരാമൻ വ്യക്തമാക്കി.
യുവമനസുകളിൽ ഈ ശാസ്ത്ര സംഗമം പുതു ചൈതന്യം നിറയ്ക്കുമെന്ന് മുൻ എംഎൽഎ കെ.ജെ. തോമസ് പറഞ്ഞു. ഇത്തരത്തിലുള്ള പുതുതലമുറ പഠനങ്ങള്‍ അവതരിപ്പിക്കുന്നതിൽ എന്നും സെന്റ് ആന്റണീസ് കോളജ് മുൻപിലാണെന്ന് മാർ മാത്യു അറയ്ക്കലും കെ.ജെ. തോമസും അഭിപ്രായപ്പെട്ടു.
കോട്ടയം, ഇടുക്കി ജില്ലകളിലെ 34 സ്കൂളുകളില്‍നിന്നും 400 ലധികം വിദ്യര്‍ഥികള്‍ പ്രതിഭാ സംഗമത്തില്‍ പങ്കെടുത്തു. കോളജ് പ്രിൻസിപ്പാൾ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി പരിപാടിക്ക് സ്വാഗതമാശംസിച്ചു.
കോളജ് ചെയർമാനും സ്പാഗോ ഇന്റർനാഷണലിന്റെ സിഇഒയുമായ ബെന്നി തോമസ് ആമുഖ പ്രഭാഷണവും കെ.ജെ. തോമസ് മുഖ്യ പ്രഭാഷണവും നടത്തി.
കമ്പ്യൂട്ടർ വിഭാഗം മേധാവി ജിന്റു മോൾ ജോൺ കൃതജ്ഞത അർപ്പിച്ചു. കോളജ് സെക്രട്ടറി ടിജോമോൻ ജേക്കബ്, വൈസ് പ്രിൻസിപ്പാൾമാരായ സുപർണ്ണ രാജു, പി.ആർ. രതീഷ്, ജോസ് ആന്റണി, പി. അനുരാഗ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നാനോ ടെക്നോളജിയിലെ പുരോഗതികൾ എന്ന വിഷയത്തിൽ പ്രഫ.ഡോ. സാബു തോമസ്, ഐഎസ്ആർഒയുടെ ദൗത്യങ്ങൾ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ ഡോ. വി. അശോക്, ആസ്ട്രോഫിസിക്സില്‍ ഡോ. വി. വെങ്കിട്ടരാമൻ എന്നിവർ ക്ലാസുകൾ നയിച്ചു. പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
District News
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ എസ്ബി കോളജ് മൈതാനത്തെ മാര്‍ പവ്വത്തില്‍ നഗറില്‍ ആരംഭിച്ച 27-ാമത് ബൈബിള്‍ കണ്‍വന്‍ഷനിലേക്ക് വിശ്വാസികളുടെ പ്രവാഹം. അമ്പതുനോമ്പിന്റെ തുടക്കത്തില്‍ ഏറെ ആഗ്രഹത്തോടും ദാഹത്തോടുംകൂടിയാണ് അതിരൂപതയുടെ വിവിധ ഇടവകകളില്‍നിന്നുള്ള ആയിരക്കണക്കിനു വിശ്വാസികള്‍ വചന കൂടാരത്തിലേക്കെത്തുന്നത്. ആദ്യദിനമായ ഇന്നലെ കാല് ലക്ഷത്തോളംപേര്‍ പങ്കെടുത്തു.
ദൈവപരിപാലന നമ്മെ വഴിനടത്തണമെന്നും വചനം ഗ്രഹിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും പ്രശസ്ത വചനപ്രഘോഷകന് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ പറഞ്ഞു. ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആന്റണി കാച്ചാംകോട്, സിസ്റ്റര്‍ ബ്രിജി എഫ്സിസി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖ മാത്യൂസ്, കത്തീഡ്രല്‍ കൈക്കാരന് ചാള്‍സ് പാലാത്ര എന്നിവര്‍ പ്രസംഗിച്ചു.
ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ എല്ലാ ദിവസവും വചന പ്രഘോഷണം നടത്തും
ബ്രഹത്തായ പന്തലും അനുബന്ധ ക്രമീകരണങ്ങളുമാണ് കോളജ് മൈതാനത്തുള്ളത്. വചനപ്രഘോഷണവും ശുശ്രൂഷകളും എല്ലാവര്ക്കും ദൃശ്യമാകുംവിധം വിശാലമായ എല്‍ഇഡി വോളുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
22 വരെ തീയതികളില്‍ ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, 4.30ന് വിശുദ്ധ കുര്‍ബാന, 5.30ന് ഗാനശുശ്രൂഷ, ആറിന് വചനപ്രഘോഷണം, ആരാധന എന്നിവ നടക്കും. എല്ലാ ദിവസവും ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ കണ്വന്ഷന് പ്രഭാഷണം നടത്തും.
കണ്വന്ഷന് ദിനങ്ങളില്‍ അട്ടപ്പാടി സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ കൗണ്‍സലിംഗിനുള്ള ക്രമീകരണമുണ്ടാകും. കൗണ്‍സലിംഗ് ആവശ്യമുള്ളവര്‍ 9495379045, 7591973033 എന്നീ ഫോണുകളില്‍ ബന്ധപ്പെടേണ്ടതാണ്.
കണ്വന്ഷന് എത്തുന്നവര്‍ക്ക് തിരികെപ്പോകാന്‍ ബസുകളും വാഹന പാര്‍ക്കിംഗിന് വിപുലമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
District News
ചങ്ങനാശേരി: രാത്രിയില്‍ മിന്നിമറയുന്ന മ്ലാവ് നാട്ടുകാര്‍ക്കു കൗതുകമാകുന്നു. ചെത്തിപ്പുഴ, കൂനന്താനം ഭാഗങ്ങളില്‍ രാത്രി വെളിച്ചത്തിലാണ് യാത്രക്കാര്‍ മ്ലാവിനെ കാണുന്നത്. കഴിഞ്ഞയാഴ്ചയില്‍ കൂനന്താനം പള്ളി ഭാഗത്തുനിന്നു മ്ലാവ് സങ്കേതം റോഡിലേക്ക് ഓടിമറയുന്നത് സ്കൂട്ടര്‍ യാത്രികര്‍ മൊബൈലില്‍ വീഡിയോ എടുത്തിരുന്നു.
കഴിഞ്ഞദിവസം രാത്രി ചെത്തിപ്പുഴ ആശുപത്രിക്കു പിന്നിലുള്ള ജിസ് അക്കാദമി റോഡില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച, പാറേല്‍ പള്ളിക്കു സമീപമുള്ള കളരിക്കല്‍ ജോജോയുടെ മുമ്പിലും മ്ലാവ് പ്രത്യക്ഷപ്പെട്ടു. ജോജോ ഇത് മൊബൈല്‍ ഫോണിലെ വീഡിയോയില്‍ ചിത്രീകരിച്ചു.
സ്കൂട്ടറിന്റെ ലൈറ്റ് വെളിച്ചത്തില്‍ മ്ലാവ് കുറേദൂരം ഓടി ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കയറി ഒളിക്കുന്നതു വീഡിയോയില്‍ കാണാം. വനംവകുപ്പിനെ വിവരം അറിയിച്ചതായി ജോജോ ദീപികയോടു പറഞ്ഞു. മ്ലാവ് എവിടെനിന്നും എത്തിയെന്ന ചോദ്യം നാട്ടുകാരില്‍ ഉയരുന്നുണ്ട്.
District News
ചങ്ങനാശേരി: സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ കാമ്പസില്‍ ആനിമേഷന്‍ ആന്‍ഡ് ഡിസൈന്‍ വിഭാഗം സംഘടിപ്പിക്കുന്ന എന്‍ലിവന്‍-2026 ആനിമേഷന്‍ ഫെസ്റ്റിവലിന് തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവല്‍ പ്രശസ്ത ഇന്ത്യന്‍ ആനിമേറ്ററും സംവിധായികയും അഭിനേത്രിയുമായ ഗീതാഞ്ജലി റാവു ഉദ്ഘാടനം ചെയ്തു.
മീഡിയ വില്ലേജ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. മാത്യു മുര്യങ്കരി, വൈസ് പ്രിന്‍സിപ്പല്‍ തോമസ് ജോസഫ്, റിസര്‍ച്ച് ഡയറക്ടര്‍ റവ.ഡോ. ലിങ്കണ് കടൂപ്പറയില്, വകുപ്പ് മേധാവി സജി ലൂക്കോസ്, ഫെസ്റ്റിവല്‍ കോ-ഓർഡിനേറ്റര്‍മാരായ ജോര്‍ജ് ജോണ്‍, ജേക്കബ് ഉമ്മന്‍, ജിയോ ജോര്‍ജ്, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ ഋഷി വിനോദ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍ട്ട് എക്സിബിഷന് ഗാലറിയുടെ ഉദ്ഘാടനം നാഷണല്‍ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റ് ജോസ് ചാക്കോ നിര്‍വഹിച്ചു.
ഫെസ്റ്റിവലിന്റെ ആദ്യദിനത്തില്‍ സിഗ്നേച്ചര്‍ ഫിലിം പ്രദര്‍ശനവും, ഗീതാഞ്ജലി റാവുവിന്റെ ബോംബെ റോസ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും തുടര്‍ന്ന് സംവാദവും നടന്നു.
District News
കോട്ടയം: സെയിന്റ്ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജ് സംഘടിപ്പിക്കുന്ന സൃഷ്ടി അഖിലേന്ത്യാ എന്‍ജിനിയറിംഗ് പ്രോജക്ട് പ്രദര്‍ശനം 23, 24 തീയതികളില്‍ കാമ്പസില്‍ നടക്കും. കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹകരണത്തോടെയാണ് പ്രദര്‍ശനവും മത്സരവും നടത്തുന്നത്. ബഹുരാഷ്ട്ര ടെക്നോളജി കമ്പനികളായ ആന്‍സിസ്, മാത്ത് വര്‍ക്ക്സ്, കോണ്‍സെപ്റ്റിയ കണക്ട്, മെഗാ സൊലൂഷന്‍സ് എന്നിവരാണ് സൃഷ്ടിയുമായി വ്യാവസായികമായി സഹകരിക്കുന്നത്. സെയിന്റ്ഗിറ്റ്സ് ഐഇഡിസി, സെയിന്റ്ഗിറ്റ്സ് സെന്റര്‍ ഫോര്‍ ഇന്നൊവേഷന് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ് എന്നിവയുമായി സഹകരിച്ചാണ് സൃഷ്ടി സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ വിഭാഗങ്ങളിലായി അഞ്ചു ലക്ഷം രൂപയോളം സമ്മാനത്തുകയുള്ള അവാര്‍ഡുകള്‍ക്കായി പ്രോജക്ടുകള്‍ മത്സരിക്കും. പ്രദര്‍ശനത്തിലെ ഏറ്റവും മികച്ച പ്രോജക്ടിന് ബെസ്റ്റ് ഇന്നൊവേഷന് അവാര്‍ഡായി ഒരു ലക്ഷം രൂപയും മികച്ച ഗൈഡിന് 5,000 രൂപയും ഓരോ വിഭാഗത്തിലെയും മികച്ച പ്രോജക്ടിന് 12,000 രൂപയും സമ്മാനമായി ലഭിക്കും.
സൃഷ്ടിയുടെ ഭാഗമായി ഒരുക്കുന്ന സ്റ്റാര്‍ട്ടപ്പ് എക്സ്പോയില്‍ സംരംഭകരും വിദ്യാര്‍ഥി ഗവേഷകരും തങ്ങളുടെ സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കും. 22 മുതല്‍ 24 വരെ സത്വ എന്ന 36 മണിക്കൂര്‍ ദേശീയതല ഹാക്കത്തണും അരങ്ങേറും. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി രണ്ടു ദിവസത്തെ പ്രദര്‍ശനം വീക്ഷിക്കാം. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സമീക്ഷ പോസ്റ്റര്‍ പ്രസന്റേഷന് മത്സരം 23നു നടക്കും. സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രോജക്ട് മത്സരം 24നാണ്. രജിസ്ട്രേഷന് 9961985982.
District News
ചങ്ങനാശേരി: കെഎല്‍എമ്മിന്റെ സമുദായ വര്‍ഷാചരണത്തിനു തുടക്കമായി. ചെത്തിപ്പുഴ തിരുഹൃദയ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിര്‍വഹിച്ചു. അതിരൂപതാ ജനറല്‍ സെക്രട്ടറി പി.ജെ. സെബാസ്റ്റ്യന്‍ പതാക ഉയര്‍ത്തി. അതിരൂപതയുടെ വികാരി ജനറാളും കെഎല്‍എം അതിരൂപത പ്രസിഡന്റുമായ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത് മുഖ്യപ്രഭാഷണവും അതിരൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് ചമ്പക്കുളത്തില്‍ ആമുഖപ്രഭാഷണവും ചെത്തിപ്പുഴ യൂണിറ്റ് ഡയറക്ടര്‍ ഫാ. തോമസ് കല്ലുകളം ചാരിറ്റി ഉദ്ഘാടനവും നിര്‍വഹിച്ചു. സമ്മാന കൂപ്പണിന്റെ ഉദ്ഘാടനം മോണ്‍. ആന്റണി എത്തയ്ക്കാട്ട് ജോയിന്റ് സെക്രട്ടറി ലാലി ബോബന് നല്കി നിര്‍വഹിച്ചു. ജോയിന്റ് സെക്രട്ടറി ഷാജി കോര, പ്രോഗ്രാം കോഓർഡിനേറ്റര്‍ റ്റിസണ്‍ തോമസ്, കെ.ഡി. ചാക്കോ, സോണി പി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. കെഎല്‍എം അംഗങ്ങളായ ജനപ്രതിനിധികളെ ആദരിച്ചു.
District News
കടുത്തുരുത്തി: കാത്തിരിപ്പിനൊടുവില്‍ ആപ്പാഞ്ചിറ പാലത്തിന്റെ ഇരുവശവും കൈവരികള്‍ സ്ഥാപിച്ചു. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗമാണ് റോഡ് സുരക്ഷയുടെ ഭാഗമായി പുതിയ കൈവരികള്‍ സ്ഥാപിച്ചത്. പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിട്ട് നാളുകളായിരുന്നു. ആപ്പാഞ്ചിറ തോടിനു കുറുകെയാണ് പാലമുള്ളത്. പഴയ പാലമായതിനാല്‍ നടപ്പാതയില്ലാത്തതും കൈവരികള്‍ തകര്ന്നുകിടന്നിരുന്നതും വാഹനയാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകട ഭീഷണിയായിരുന്നു.
വാഹനങ്ങളിടിച്ചാണ് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നത്.
എറണാകുളത്തേക്കുള്ള ദിശയില്‍ വലതുഭാഗത്തെ കൈവരി വാഹനമിടിച്ചു തകര്‍ന്നിട്ട് രണ്ടു വര്‍ഷത്തോളമായി. ആറുമാസം മുമ്പ് കൊച്ചിയിലേക്കു പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ ഇടിച്ച് പാലത്തിന്റെ ഇടതുവശത്തെ കൈവരികളും തകര്‍ന്നു. ജല അഥോറിറ്റിയുടെ പൈപ്പിനും തകരാര്‍ സംഭവിച്ചു.
കൈവരിയുണ്ടായിരുന്നതുകൊണ്ടു മാത്രമാണ് 25 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും സഞ്ചരിച്ചിരുന്ന വാഹനം തോട്ടിലേക്കു മറിയാതിരുന്നത്. ഇതേത്തുടര്‍ന്ന് കടുത്തുരുത്തി പഞ്ചായത്തംഗം നോബി മുണ്ടയ്ക്കന് ഇടപെട്ട് തലയോലപ്പറമ്പിലെ പൊതുമരാമത്ത് വിഭാഗത്തെക്കൊണ്ട് പാലത്തിനിരുവശവും അപകടസാധ്യത കുറയ്ക്കാന്‍ മുളകൊണ്ട് താത്കാലികമായി സുരക്ഷാവേലി നിര്‍മിച്ചിരുന്നു.
മോന്‍സ് ജോസഫ് എംഎൽഎ ഇടപെട്ടാണ് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തെക്കൊണ്ട് കഴിഞ്ഞദിവസം ജിഐ പൈപ്പുകള്‍കൊണ്ടുള്ള സുരക്ഷാ കൈവരികള്‍ സ്ഥാപിച്ചത്.
അരനൂറ്റാണ്ടിലധികം പഴക്കമുള്ള പാലം പുതുക്കി നിര്‍മിക്കുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി മണ്ണു പരിശോധന പൂര്‍ത്തിയായിട്ടുണ്ട്.
District News
വൈക്കം: വൈക്കത്തുനിന്ന് ഗുരുവായൂരിലേക്ക് ഗതാഗതവകുപ്പ് അനുവദിച്ച പുതിയ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം കെഎസ്ആര്‍ടിസി ബസ് ഇന്നുമുതല്‍ സര്‍വീസ് തുടങ്ങും. ഇതിനു പുറമേ കൊല്ലത്തേക്ക് പുതിയ ഷെഡ്യൂളും ഇന്നു വൈക്കത്തുനിന്ന് തുടങ്ങും.
വൈക്കം - ഗുരുവായൂര്‍ സര്‍വീസ് ഇന്നു രാവിലെ 5.15നാണ് പുറപ്പെടുന്നത്. നിലവിലുള്ള സര്‍വീസിലാണ് പുതിയ പ്രീമിയം ബസ് അനുവദിച്ചത്. ടിവിയും ഓഡിയോ സിസ്റ്റവുമുള്ള പ്രീമിയം ബസാണ് സര്‍വീസ് തുടങ്ങുന്നത്. രാവിലെ 8.10ന് ഗുരുവായൂരിൽ എത്തുന്ന ബസ് 9.25ന് കോട്ടയം വഴി തിരുവനന്തപുരത്ത് എത്തും.
രാത്രി 7.55നു കോട്ടയം വഴി വൈക്കത്തേക്ക് മടങ്ങിയെത്തും. കൊല്ലത്തേക്ക് തുടങ്ങിയ പുതിയ ഷെഡ്യൂള്‍ രാവിലെ അഞ്ചിന് വൈക്കത്തുനിന്ന് പുറപ്പെടും. വൈക്കം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നടന്ന യോഗത്തില്‍ സി.കെ.ആശ എംഎല്‍എ ബസ് സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയര്മാന് അബ്ദള്‍ സലാം റാവുത്തര്‍, വാര്‍ഡ് കൗണ്‍സിലര്‍ സോണി, വൈക്കം എടിഒ ടി. ഷിബു, മധു ആര്. പണിക്കര്‍, പി. സോമന് പിള്ള, എന്നിവര്‍ പങ്കെടുത്തു.
District News
106.68 കോടി രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ്
കടുത്തുരുത്തി: റീ-ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ് നടപ്പാക്കിവരുന്നതിനിടെയില് വിവിധ സാങ്കേതിക, സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം മുടങ്ങിപ്പോയ കടുത്തുരുത്തി-വൈക്കം മണ്ഡലങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
മുട്ടുചിറ-വാലാച്ചിറ റെയില്‍വേ ഗേറ്റ്-ആയാംകുടി-എഴുമാന്തുരുത്ത്-വടയാര്‍ റോഡിന്റെയും മുളക്കുളം-അമ്പലപ്പടി ജംഗ്ഷന്-വെള്ളൂര്‍-വടയാര്‍ ചന്തപ്പാലം റോഡിന്റെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ പുതുക്കിയ പ്രോജക്ടിന് അംഗീകാരം നല്‍കിക്കൊണ്ടാണ് മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുത്തത്.
റോഡ് വികസനപ്രവര്‍ത്തനങ്ങളുടെ ശേഷിക്കുന്ന നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് തയാറാക്കുകയും ധനകാര്യ വകുപ്പ് അംഗീകരിക്കുകയും ചെയ്ത പുതുക്കിയ പ്രോജക്ട് പ്രകാരം 106.68 കോടി രൂപ അനുവദിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുത്തത്.
റോഡ് നിര്‍മാണം മുടങ്ങിപ്പോയതിനെത്തുടര്ന്ന് നാളുകളായി നാട്ടുകാര്‍ അനുഭവിക്കുന്ന യാത്രാദുരിതവും കഷ്ടപ്പാടും പരിഹരിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തേണ്ടതിന്റെ ആവശ്യകത നിയമസഭയ്ക്കകത്തും മന്ത്രിസഭാ തലത്തിലും നിരവധി പ്രാവശ്യം ഉന്നയിച്ചിരുന്നതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
District News
വൈക്കം: എംഎൻ കാർഷിക വികസന കുട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്താകെ കാർഷിക രംഗത്ത് ഉണർവ് ഉണ്ടാക്കുന്നതിനായി കൃഷി ആരംഭിക്കുന്നു. 1970ലെ സി. അച്യുതമേനോൻ മന്ത്രിസഭയിലെ കൃഷിമന്ത്രിയായിരുന്ന എം.എൻ. ഗോവിന്ദൻ നായരുടെ അനുസ്മരണയ്ക്കാണ് കാർഷിക സമൃദ്ധിക്കായി കൃഷി വ്യാപകമാക്കുന്നത്.
വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഓണത്തിന് ഒരുപറ നെല്ല് എന്ന പദ്ധതി നടപ്പാക്കി എം.എൻ വിദ്യാർഥികളിൽ കാർഷികാഭിമുഖ്യം വളർത്തിയിരുന്നു. കേരളത്തിലാകെ എഐടിയുസിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന എം.എൻ കാർഷിക വികസന കൂട്ടായ്മ സമൃദ്ധി പദ്ധതിയുടെ ഭാഗമായി വൈക്കം ഉദയനാപുരം കടമ്മാട്ട് ആരാധനയിൽ കെ.പി. വേണുഗോപാലിന്റെ പുരയിടത്തിൽ കൃഷിക്ക് തുടക്കമായി. 50 സെന്റ് സ്ഥലത്ത് നടത്തുന്ന കൃഷി തണ്ണിമത്തൻ, ചോളം തൈകൾ നട്ട് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വൈക്കം നഗരസഭാ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് മെയ്സൺ മുരളിയുടെ നേതൃത്വത്തിൽ സ്ഥലം ഉടമയും സമ്മിശ്ര കർഷകനുമായ കെ.പി. വേണുഗോപാലന്റെ സഹകരണത്തോടെയാണ് കൃഷി ചെയ്യുന്നത്.
എഐടിയുസി നേതാക്കളായ ടി.ജെ. ആഞ്ചലോസ്, സി.കെ. ആശ എംഎൽഎ, എ. ശോഭ, എലിസബത്ത് അസീസി, താവം ബാലകൃഷ്ണൻ, അഡ്വ. ജോർജ് തോമസ്, ആർ. പ്രസാദ്, ജോൺ വി. ജോസഫ്, എ.എം. ഫിറോസ്, ദീപ ശേഖർ, കാർഷിക വികസന സമിതി അംഗങ്ങളായ കെ.വി. പവിത്രൻ, പി. സോമൻപിള്ള, സിന്ധു മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.
District News
വൈക്കം: ഡീസൽ ബോട്ടുകൾക്കു പകരമായി വൈക്കം - തവണക്കടവ് ഫെറിയിൽ ബോട്ടുകൾ എത്തുമ്പോൾ വേമ്പനാട്ടുകായലിലെ ബോട്ട് സർവീസ് മൂലമുള്ള മലിനീകരണം പൂർണമായും ഒഴിവാകും. പ്രതിവർഷം ഏകദേശം ഒരു കോടി രൂപയുടെ ഡീസൽച്ചെലവ് ലാഭിക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്.
എതാനും വർഷങ്ങൾക്കകംതന്നെ ബോട്ടുകളുടെ നിർമാണച്ചെലവ് തിരിച്ചുപിടിക്കാനാവുന്ന രീതിയിലാണ് പദ്ധതി ഗതാഗത വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സി.കെ. ആശ എംഎൽഎ പറഞ്ഞു.
നാളെ മൂന്ന് സോളാർ ബോട്ടുകളുടെ സർവീസുകൾകൂടി മന്ത്രി കെ.ബി. ഗണേഷ്കുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ശബ്ദവും അന്തരീക്ഷ - വായു - ജല മലിനീകരണങ്ങളുമില്ലാത്ത ജലഗതാഗത സൗകര്യത്തിന് വൈക്കത്ത് തുടക്കമാകും.
ഇതോടൊപ്പംതന്നെ വൈക്കം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കുന്ന ജലഗതാഗത വകുപ്പിന്റെ ഓഫീസ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനവും ഗതാഗത വകുപ്പ് മന്ത്രി നാളെ നിർവഹിക്കുമെന്നും എംഎൽഎഅറിയിച്ചു.
District News
വെച്ചൂർ: വെച്ചൂർ ഔട്ട്പോസ്റ്റിനു സമീപം സ്വകാര്യബസുകളുടെ അനധികൃത പാർക്കിംഗ് ഗതാഗത തടസം സൃഷ്ടിക്കുന്നതായി പരാതി. റോഡിന്റെ ഒരു വശം മുഴുവൻ ബസുകൾ കൈയടക്കുന്നതു കാരണം മറ്റു വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാനാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഗതാഗതത്തിരക്കേറുന്ന വൈകുന്നേരങ്ങളിൽ ബസുകൾ നിരയായി പാർക്ക് ചെയ്യുന്നത് പതിവു കാഴ്ചയായി മാറുകയാണ്.
ഇതുമൂലം ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും കടന്നുപോകാൻ പെടാപ്പാട് പെടുന്നു. തെറ്റായ പാർക്കിംഗിനെത്തുടർന്ന് ഇവിടെ പലതവണ അപകടങ്ങൾ നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. അപകടമൊഴിവാക്കാൻ അധികൃതർ അനധികൃത പാർക്കിംഗിനെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
കോട്ടയം: കുമരകം-കോട്ടയം റോഡില്‍ നിര്‍മാണം പൂര്‍ത്തിയായ കോണത്താറ്റ് പാലത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകുന്നേരം അഞ്ചിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. പാലത്തിനു സമീപം നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും.
അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുപ്പ് അടക്കം കിഫ്ബി മുഖേന 29.49 കോടി രൂപ ചെലവിട്ടാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നാലു മീറ്റര്‍ വീതിയുണ്ടായിരുന്ന പഴയ പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിര്‍മിച്ചത്. കോട്ടയം-കുമരകം റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മിച്ച പാലം ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. ഇതോടെ കുമരകത്തെ ഗതാഗതക്കുരുക്കിനും പരിഹാരമായിരുന്നു.
പ്രദേശത്തെ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കുന്നതാണ് പുതിയ പാലം. 12.5 മീറ്റര്‍ നീളമുള്ള മൂന്നു ലാന്‍ഡ് സ്പാനുകള്‍ ഉള്‍പ്പെടെ ആകെ 107.1 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്.
13 മീറ്ററാണ് വീതി. സെന്‍ട്രല്‍ സ്പാനിന് 26.5 മീറ്റര്‍ നീളമുണ്ട്. കോട്ടയം ഭാഗത്തേക്ക് 45 മീറ്ററും കുമരകം ഭാഗത്തേക്ക് 35 മീറ്ററും നീളത്തില്‍ അപ്രോച്ച് റോഡും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ 110 മീറ്റര്‍ നീളത്തില്‍ സര്‍വീസ് റോഡും നിര്‍മിച്ചു.
റോഡ് സുരക്ഷാ ക്രമീകരണങ്ങളായ ഒഎച്ച്എം റോഡ് മാര്‍ക്കിംഗുകള്‍, റിഫ്ളക്റ്റീവ് സ്റ്റഡ്സ്, എല്‍ഇഡി ലൈറ്റുകള്‍, ദിശാബോര്‍ഡുകള്‍, സ്പീഡ് ലിമിറ്റ് ബോര്‍ഡുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
District News
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ അധ്യാപക ഡോക്ടർമാർ സമരം കടുപ്പിക്കുന്നു. ഇന്നു മുതൽ പിജി, റെസിഡന്റ്സ് ഡോക്ടമാർ സമരത്തിനു പിന്തുണയുമായി രംഗത്ത് വരും. ഇതോടെ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാകും. ഒപി, ശസ്ത്രക്രിയ തുടങ്ങിയ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനത്തെ ഇതു ബാധിക്കും. ഇന്നലെ വരെ ജൂണിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഒപി പ്രവർത്തനം നടന്നിരുന്നതിനാൽ രോഗികൾക്കു ചികിത്സ ലഭിച്ചിരുന്നു.
പിജി, റെസിഡന്റ്സ് ഡോക്ടർമാർ കൂടി സമരത്തിൽ പങ്കെടുത്താൽ രോഗികൾ വലയും. അടിയന്തര ശസ്ത്രക്രിയ ഒഴികെ മറ്റു ശസ്ത്രക്രിയയിൽ നിന്നു വിട്ടുനിൽക്കാനും അധ്യാപക ഡോക്ടർ തീരുമാനമെടുത്തിട്ടുണ്ട്. ശന്പള കുടിശിക അടക്കം വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം.
സമരത്തിന്റെ ഭാഗമായി കെജിഎംസിടിഎ കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ രാവിലെ സൂപ്രണ്ട് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
District News
ഏറ്റുമാനൂർ: പഞ്ചാക്ഷരീ മന്ത്രമുയർത്തിയ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്നലെ രാവിലെ കൊടിയേറി. ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി ഇങ്ങേത്തല രാമൻ സത്യനാരായണൻ എന്നിവരുടെ മുഖ്യ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരുടെയും സംഘത്തിന്റെയും പഞ്ചവാദ്യം അകമ്പടിയേകി. ദേവസ്വം മന്ത്രി വി.എൻ. വാസവനും ദേവസ്വം ബോർഡ് അധികൃതരും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളും സന്നിഹിതരായിരുന്നു.
കൊടിയേറിയതോടെ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം ആരംഭിച്ചു. വൈകുന്നേരം മട്ടന്നൂർ ശ്രീരാജ് മാരാരും ചിറയ്ക്കൽ നിധീഷ് മാരാരും നയിച്ച ഇരട്ടതായമ്പക നടന്നു. തിരുവരങ്ങിൽ രാവിലെ 11 മുതൽ കലാപരിപാടികൾ അരങ്ങേറി. രാത്രി ഡോ. വൈക്കം വിജയലക്ഷ്മിയുടെയും സംഘത്തിന്റെയും ഭക്തിഗാനമേളയും നടന്നു.
രാത്രി എട്ടിനാരംഭിച്ച സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് പി.കെ. രാജൻ അധ്യക്ഷത വഹിച്ചു. നാദസ്വര ചക്രവർത്തി തിരുവിഴ ആർ. ജയശങ്കർ വിശിഷ്ടാതിഥിയായിരുന്നു. കാഴ്ചപ്പന്തൽ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമവും ഇന്നലെ നടന്നു.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഭക്തരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഉത്സവബലി ദർശനം രണ്ടാം ഉത്സവ ദിനമായ ഇന്നു മുതൽ ഒമ്പതാം ഉത്സവ ദിനമായ 26 വരെ നടക്കും. ഈ ദിവസങ്ങളിൽ അഭൂതപൂർവമായ ഭക്തജനത്തിരക്കായിരിക്കും അനുഭവപ്പെടുക. ഈ ദിവസങ്ങളിലാണ് ശ്രീബലിയും കാഴ്ചശ്രീബലിയും വേലകളിയും നടക്കുന്നത്. ഏറ്റുമാനൂർ ഉത്സവത്തിന്റെ ഒരിക്കലും തെറ്റാത്ത പതിവായ മേജർ സെറ്റ് കഥകളി മൂന്ന്, നാല്, അഞ്ച് ഉത്സവ നാളുകളായ 20, 21, 22 തീയതികളിൽ നടക്കും. മൂന്നാം ഉത്സവം മുതൽ ഒമ്പതാം ഉത്സവം വരെയുള്ള ദിവസങ്ങളിൽ താലപ്പൊലി സമർപ്പണം.
എട്ടാം ഉത്സവ ദിനമായ 25നാണ് പ്രശസ്തമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും. 26ന് പള്ളിനായാട്ട്. 27ന് ആറാട്ടോടെ ഉത്സവം സമാപിക്കും. രണ്ടാം ഉത്സവ ദിനമായ ഇന്നു രാവിലെ ശ്രീബലിക്ക് വെളിയന്നൂർ അരുൺ മാരാരുടെ പ്രാമാണികത്വത്തിൽ പഞ്ചാരിമേളവും വൈകുന്നേരം കാഴ്ചശ്രീബലിക്ക് വൈക്കം ചന്ദ്രൻ മാരാരുടെ നേതൃത്വത്തിൽ സ്പെഷൽ പഞ്ചവാദ്യവും അകമ്പടിയേകും. രാത്രി 12ന് കൊടിക്കീഴിൽ വിളക്ക് നടക്കും. കീഴൂർ അനിൽ കുറുപ്പിന്റെയും സംഘത്തിന്റെയും പഞ്ചവാദ്യം അകമ്പടിയേകും.
പോലീസ് കൺട്രോൾ റൂം തുറന്നു
ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ തുറന്നു. ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ കെ. ശ്യാം, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. അഭിലാഷ്, എസ്ഐമാരായ തോമസ് ജോസഫ്, ജയപ്രകാശ്, രാജീവ്, ഉദയൻ തുടങ്ങിയവർ പങ്കെടുത്തു.
District News
കോട്ടയം: അക്ഷരനഗരിയിൽ വീണ്ടുമൊരു ചലച്ചിത്രമേള. കോട്ടയം രാജ്യാന്തര ചലചിത്ര മേള നാളെ മുതല്‍ 26 വരെ അനശ്വര തീയറ്ററില്‍ നടക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോര്പറേഷന് എന്നിവയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണു ചലച്ചിത്ര മേള നടത്തുന്നത്. കാന്‍, വെനീസ് അടക്കം വിവിധ ചലച്ചിത്ര മേളകളില്‍ തിളങ്ങിയ ചിത്രങ്ങളോടൊപ്പം ഇന്ത്യന്‍ സിനിമയുടെ പ്രാദേശിക വൈവിധ്യവും നിറഞ്ഞു നില്ക്കുന്ന മേളയില്‍ 35 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കോട്ടയത്തിന്റെ സിനിമാ പൈത്യകം രേഖപ്പെടുത്തുന്ന എഴു ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.
നാളെ വൈകുന്നേരം 4.45ന് അനശ്വര തിയറ്ററില്‍ മന്ത്രി വി.എന്‍. വാസവന് മേളയ്ക്കു തിരിതെളിക്കും. സംവിധായകന് എം.പി. സുകുമാരന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. രാവിലെ 9.30ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ് എന്‍എഫ്ഡിസി പാക്കേജ് ഉദ്ഘാടനം ചെയ്യും. 78-ാം കാന്‍ ചലചിത്രമേളയില്‍ ജൂറി പ്രൈസ് നേടിയ സിറാത്ത് ആണ് ഉദ്ഘാടന ചിത്രം. കാനില്‍ ഗ്രാന്റ് പ്രീ നേടിയ സെന്റിമെന്റല്‍ വാല്യു ആണ് സമാപന ചിത്രം.
82-ാം വെനീസ് മേളയില്‍ പ്രദർശിപ്പിച്ച ബുഗോണിയ, റോട്ടര്‍ഡാം, ബുസാന്‍, ലോകാര്‍നോ, വെനീസ്, ഷാങ്ഹായ്, ടു സീസണ് ടൂ ട്രെയിഞ്ചേഴ്സ്, റിവര്‍ സ്റ്റോണ്‍ എന്നിവ ലോക സിനിമാ മേളയില്‍ അവതരിപ്പിക്കും. മലയാളത്തില്‍ കോട്ടയം സിനിമാ പൈതൃകം എന്ന വിഭാഗത്തില്‍ എഴു ചിത്രങ്ങളാണു പ്രദര്‍ശനത്തിനെത്തുന്നത്. ഇബ് ആണ് ഉദ്ഘാടന ചിത്രം. പ്രൈവറ്റ്, ഭൂതലം, നിഴലാം, ശേഷിപ്പുകള്‍, ദൈവത്താന്‍കുന്ന്, ഖുഡീസോ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
നവമലയാള സിനിമ വിഭാഗത്തില്‍ തീയറ്റര്‍, ആദി സ്നേഹത്തിന്റെ വിരുന്ന് മേശ, ചാവുകല്യാണം എന്നി ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ടാകും. മറാത്തി ചിത്രങ്ങളായ നാല്‍ട്ടു, ജിപ്സി, ശ്യാംജി ആയി, ആത്മപാംലെറ്റ്, തെലുങ്ക് ചിത്രങ്ങളായ ബെല്‍ഗാം, ഗാന്ധി താത്ത ചേട്ടു, ടായ്ഫാക്ക് ഭാഷയിലുള്ള പായിതാങ്, മലയാള ചിത്രം ഉള്ളൊഴുക്ക്, ഗാര ഭാഷയിലുള്ള രാപ്ചര്, ഹിന്ദി സിനിമ കത്താള്‍ എന്നിവയും പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.
ഓസ്കറില് മത്സരിക്കുന്ന ചിത്രങ്ങള്‍, ഐഎഫ്എഫ്കെയില് പുരസ്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍, 2025ല്‍ ദേശീയ അവാര്‍ഡ് നേടിയ ചിത്രങ്ങള്‍, ഇന്ത്യന്‍ പനോരമ ചിത്രങ്ങള്‍, പുതിയ മലയാള സിനിമകൾ അടക്കം മേളയില്‍ പ്രദര്‍ശനത്തിന് ഉണ്ടാകും. ദിവസവും വൈകുന്നേരം 4.45ന് ഓപ്പണ്‍ ഫോറം നടക്കും. സംവിധായകര്‍, എഴുത്തുകാര്‍, തിരക്കഥാകൃത്തുക്കള്‍, നിരൂപകര്‍ അടക്കമുള്ളവര്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കും.
21ന് സംവിധായകന് അരവിന്ദന്റെ ഓര്‍മകള്‍ക്ക് ആദരം നല്കി ഓപ്പണ്‍ ഫോറം നടക്കും. 22ന് എഐ ഓവര്‍ റൂളിംഗ് ഇന്‍ സിനിമ, 23ന് എവിജിസിയെക്കുറിച്ച്, 24ന് ഫിലിം ഹെറിറ്റേജ് ഓഫ് കോട്ടയം, 25ന് ചലച്ചിത്രമേളകള്‍ ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തല്‍ എന്നീ വിഷയങ്ങളില്‍ സംവാദം നടത്തും.
26ന് വൈകുന്നേരം 4.45ന് സമാപന സമ്മേളനം. പത്രസമ്മേളനത്തില്‍ ഫെസ്റ്റിവല്‍ രക്ഷാധികാരി ജൂബിലി ജോയി തോമസ്, പ്രസിഡന്റ് സംവിധായകന് ജയരാജ്, സെക്രട്ടറി പ്രദീപ് നായര്‍, ട്രഷറര്‍ സജി കോട്ടയം, ജനറല്‍ കണ്‍വീനര്‍ വിനോദ് ഇല്ലമ്പള്ളി എന്നിവര്‍ പങ്കെടുത്തു.
പ്രവേശന നിരക്ക്
മുതിര്‍ന്നവര്‍ക്ക് 700 രൂപയും വിദ്യാര്‍ഥികള്‍ക്ക് 300 രൂപയും ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്ക് 500 രൂപയുമാണ് പ്രവേശന നിരക്ക്. കോട്ടയം അനശ്വര തീയറ്ററിലും ഫെസ്റ്റിവല്‍ ഓഫീസായ പകല്‍ വീട്ടില്‍നിന്നും പാസ് ലഭിക്കും.
District News
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രി ഒപി വിഭാഗത്തിലെ എക്സ് റേ യൂണിറ്റ് തകരാറില്‍. ദുരിതത്തിലായി രോഗികള്‍. ഒപിയിലെത്തുന്ന നിരവധി രോഗികള്‍ ഇതോടെ പുതിയ സര്‍ജിക്കല്‍ ബ്ലോക്കില്‍ പോയി വേണം എക്സ് റേ എടുക്കാന്‍. ഒപി വിഭാഗത്തിലെ എക്സ് -റേ യൂണിറ്റ് എത്രയും വേഗം പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.
District News
കോട്ടയം: ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കു തോന്നിയ സംശയം വലയിലാക്കിയത് നിരവധി മോഷണക്കേസുകളിലെ പ്രതിയെ. താഴത്തങ്ങാടി അറുത്തൂട്ടിയില്‍ ഇന്നലെ രാവിലെ പത്തിനാണ് സംഭവം. ബസില്‍നിന്നും അറുത്തൂട്ടി ഭാഗത്ത് ഇറങ്ങിയ യുവതി ഓട്ടോറിക്ഷയില്‍ കയറിയതോടെയാണ് കഥ തുടങ്ങിയത്.
ഓട്ടോ നീങ്ങിത്തുടങ്ങിയപ്പോള്‍ ഇവര്‍ കയ്യിലുണ്ടായിരുന്ന പഴ്സ് ഓട്ടോറിക്ഷയ്ക്കു പിന്നിലേക്ക് ഇടുന്നത് സൈഡിലെ കണ്ണാടിയിലൂടെ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ സ്റ്റാന്‍ഡിലേക്ക് വണ്ടി എത്തിച്ചു കൂടെയുള്ള ഓട്ടോ ഡ്രൈവര്‍മാരെ വിളിച്ചു.
ഇവര്‍ ജില്ലാ പോലീസിന്റെ സ്പൈഡര്‍ പട്രോളിംഗ് സംഘത്തെയും പിങ്ക് പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ തമിഴ്നാട് സ്വദേശിനിയിൽനിന്നു കൂടുതല്‍ പഴ്സുകള്‍ കണ്ടെത്തുകയായിരുന്നു. കഞ്ഞിക്കുഴി സ്വദേശിയായ വീട്ടമ്മയുടെ പഴ്സ് ബസില്‍നിന്നു വച്ചു മോഷ്ടിച്ചത് ഇവരുടെ കൈയിൽനിന്നു പോലീസ് കണ്ടെത്തി.
ഈ പഴ്സില്‍ ആയിരം രൂപ ഉണ്ടായിരുന്നതായും യുവതിക്കെതിരേ കേസെടുത്തതായും വെസ്റ്റ് പോലീസ് അറിയിച്ചു. ഇവരുടെ കൈവശമുണ്ടായിരുന്ന പഴ്സുകള്‍ പരിശോധിച്ചശേഷം ഉടമസ്ഥരെ കണ്ടെത്തുമെന്നും കൂടുതല്‍ കേസ് ആവശ്യമെങ്കില്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് പറഞ്ഞു.
District News
ചങ്ങനാശേരി: മാടപ്പള്ളി പൊയ്ന്താനംകുന്നില് ഇന്നലെ രണ്ടു തവണ തീപിടിത്തം ഉണ്ടായി. രാവിലെ പത്തിനും രാത്രി 7.30നുമാണ് തീപടര്‍ന്നത്. പാറപൊട്ടിച്ചശേഷം തരിശുകിടക്കുന്ന ഏക്കറുകണക്കിനു സ്ഥലത്ത് വളര്‍ന്നുകയറിയ പുല്ലിനും കാട്ടുചെടികള്‍ക്കുമാണ് തീപടര്‍ന്നത്.
രാവിലെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കുപോയ പ്രസിഡന്റ് ലാലിമ്മ ടോമിയാണ് സംഭവം കണ്ട് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. ചങ്ങനാശേരി ഫയര്‍ഫോഴ്സ് എത്തി ഒരുമണിക്കൂര്‍ നീണ്ട പരിശ്രമത്തിലാണ് തീയണച്ചത്.
വൈകുന്നേരം വീണ്ടും ഈ പ്രദേശത്ത് തീപടരുകയായിരുന്നു. സാമൂഹ്യവിരുദ്ധര്‍ തീകത്തിച്ചതാണോയെന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും സംശയിക്കുന്നുണ്ട്. രാത്രിയില്‍ പടര്‍ന്ന തീ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലാണ് അണച്ചത്. തീപടര്‍ന്നത് ഇവിടത്തെ കൈതകൃഷിക്കും സമീപത്തത്തെ വീടുകള്‍ക്കും ഭീഷണിയാകുന്നുണ്ട്.
മാലിന്യം തള്ളുന്നത് പതിവാകുന്നു
മോസ്കോ വെങ്കോട്ട റോഡിന്റെ ആളൊഴിഞ്ഞ പൊയന്താനംകുന്ന് ഭാഗത്ത് രാത്രികാലങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളുന്നതായും പതായിയുണ്ട്. രാത്രികാലത്ത് ഈ ഭാഗത്ത് പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
District News
ചങ്ങനാശേരി: ബൈപാസ് റോഡില്‍ മോര്‍ക്കുളങ്ങര ഭാഗത്ത് ശുചിമുറിമാലിന്യം തള്ളി. റോഡരികിലെ ഓടിയിലേക്കാണ് ശുചിമുറിമാലിന്യം ഒഴുക്കിവിട്ടത്. പരിസരത്ത് ദുര്‍ഗന്ധം പരന്നതോടെ നാട്ടുകാരും യാത്രക്കാരും ബുദ്ധിമുട്ടിലായി.
ബൈപാസ് റോഡിന്റെ വിവിധ ഭാഗങ്ങളിലായി ശുചിമുറിമാലിന്യം തള്ളുന്നത് പതിവാകുകയാണ്. ബൈപാസ് റോഡില്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരും മദ്യപന്മാരും താവളമാക്കുന്നതായും പരാതിയുണ്ട്.
വഴിവിളക്കില്ലാത്തത് മാലിന്യം തള്ളലിനു സഹായകം
റോഡില്‍ വഴിവിളക്ക് സ്ഥാപിക്കാത്തതാണ് ശുചിമുറിമാലിന്യം തള്ളാന്‍ സാമൂഹ്യ വിരുദ്ധർക്ക് സഹായകമാകുന്നത്. വഴിവിളക്ക് സ്ഥാപിക്കാന്‍ നഗരസഭ നടപടിയെടുക്കണം.
ചാള്‍സ് പാലാത്ര
മുനിസിപ്പല്‍ വാര്‍ഡ്
കൗണ്‍സിലര്‍
District News
മാമ്മൂട്: കാറിടിച്ചു ചുവടു തകര്‍ന്ന വൈദ്യുതി പോസ്റ്റ് വൈദ്യുതി വകുപ്പിന്റെ അനാസ്ഥമൂലം അപകടക്കെണിയായി നിലകൊള്ളുന്നു. മാമ്മൂട് കണിച്ചുകുളത്താണ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വൈദ്യുതി പോസ്റ്റ് ഭീഷണിയായി ചാഞ്ഞുനില്‍ക്കുന്നത്.
കാര്‍ ഇടിച്ചു തകര്‍ത്ത പോസ്റ്റ് രണ്ടാഴ്ചയിലധികമായി മാവിന്കൊമ്പിലേക്ക് കയറുകൊണ്ട് കെട്ടിനിര്ത്തിരിക്കുകയാണ്. നിയന്ത്രണംവിട്ട ബെന്‍സ് കാറാണ് വൈദ്യുതി പോസ്റ്റിലിടിച്ചത്. കാറുടമ അപ്പോൾത്ത ന്നെ കറുകച്ചാല്‍ കെഎസ്ഇബി ഓഫീസില്‍ വിവരം അറിയിക്കുകയും ജീവനക്കാര്‍ സ്ഥലത്തെത്തി പോസ്റ്റ് കയറുകൊണ്ട് സമീപത്തെ പുരയിടത്തിലെ മാവിലേക്കു വലിച്ചുകെട്ടുകയായിരുന്നു.
എന്നാല്‍ പിന്നീട് ഇതുവരെ ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ഏത് സമയത്തും നിലം പൊത്താറായ സ്ഥിതിയിലാണ് പോസ്റ്റ് നിലകൊള്ളുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ചെരിഞ്ഞു നിലംപതിക്കാറായി നില്ക്കുന്ന പോസ്റ്റ് മാറ്റണമെന്നാവശ്യപ്പെട്ട് സമീപത്തെ കെട്ടിടം ഉടമയും വൈദുതി ബോര്‍ഡിനെ സമീപിച്ചു. പോസ്റ്റ് കിട്ടാനില്ലെന്നായിരുന്നു മറുപടി. കാറുമടമയില്നിന്ന് നഷ്ടം ഈടാക്കി പുതിയ പോസ്റ്റ് സ്ഥാപിക്കുമെന്നും പറഞ്ഞു. പക്ഷേ ഒന്നും നടന്നില്ല. പിന്നീട് അസി. എന്‍ജിനിയര്‍ക്ക് ഉള്‍പ്പെടെ പരാതി നല്കി.
ആഴ്ച രണ്ട് കഴിഞ്ഞിട്ടും വൈദ്യുതി പോസ്റ്റ് മാവിന് കൊമ്പില്‍ കെട്ടിത്തൂങ്ങി നില്‍പ്പാണ്. ബസ് സ്റ്റോപ്പിലാണ് ഈ പോസ്റ്റ്. വിദ്യാര്‍ഥികളടക്കം ഒട്ടേറെയാത്രക്കാര്‍ ബസ് കാത്ത് നില്ക്കുന്നതിരക്കുള്ള സ്ഥലമാണിത്.
തൊട്ടടുത്തുള്ള കടകളിലേക്ക് വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും അപകടത്തിലേക്കു ചരിഞ്ഞുനില്‍ക്കുന്ന ഈ പോസ്റ്റിനു താഴെയാണ്. അധികൃതര്‍ ഉടനെ നടപടികള്‍ കൈകൊണ്ടില്ലെങ്കില്‍ അപകടം അകലെയല്ലെന്നും നാട്ടുകാര്‍ മുന്നറിയിപ്പു നല്കി.
District News
ഏറ്റുമാനൂർ: എംസി റോഡിൽനിന്ന് കെഎസ്ആർടിസി ബസ്സ്റ്റാൻഡിലേക്കുള്ള റോഡിൽ രൂപപ്പെട്ട വലിയ കുഴി പൊതുമരാമത്ത് വകുപ്പ് അധികൃതർ അടച്ചു. ദീർഘനാളായി നിലനിന്നിരുന്ന വലിയ കുഴി വാഹനങ്ങൾക്കും യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നത് ദീപിക വാർത്തയാക്കിയിരുന്നു.
ഏറ്റുമാനൂർ ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് മന്ത്രി വി.എൻ. വാസവൻ ഇടപെടുകയും കുഴി അടയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നിർദേശം നൽകുകയുമായിരുന്നു. ഇതോടെ മഹാദേവക്ഷേത്ര ഉത്സവത്തിനു മുമ്പ് കുഴി അടയ്ക്കണമെന്ന ആവശ്യം പരിഹരിക്കപ്പെട്ടു.
ഒരു അടിയിലേറെ ആഴമുണ്ടായിരുന്ന കുഴി ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചാണ് അടച്ചത്.
District News
കുമരകം: ആഗോള അയ്യപ്പസംഗമത്തിലെ സാന്പത്തിക ക്രമക്കേടിലും സ്വര്‍ണക്കൊള്ളയിലും ആരോപണ വിധേയനായ മന്ത്രി വി.എന്‍. വാസവനും കൂട്ടാളികളും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തില്‍ ഇന്ന് അഞ്ചിന് കുമരകം ചന്തക്കവലയില്‍ സായാഹ്ന ധര്‍ണ നടത്തും. മന്ത്രി വി.എൻ. വാസവന് കോണത്താറ്റ് പാലം രണ്ടാമതും ഉദ്ഘാടനം ചെയ്യാന്‍ എത്തുമ്പോള്‍ അതില്‍നിന്നു കോണ്‍ഗ്രസ് വിട്ടുനില്‍ക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
രാഷ്ട്രപതിയുടെ കുമരകം സന്ദര്‍ശനവേളയില്‍ അടിയന്തരമായി പാലംപണി പൂര്‍ത്തീകരിച്ച് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച് ജനങ്ങള്‍ക്കായി തുറന്നുനല്‍കി. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വീണ്ടും ഉദ്ഘാടന മാമാങ്കവുമായി എത്തുന്നത് അപഹാസ്യമാണെന്നും പാലംപണിയുടെ കൃത്യമായ കണക്കുകള്‍ പോലും വ്യക്തമല്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അഴിമതിക്കെതിരേയാണ് ധര്‍ണാസമരം നടത്തുന്നതെന്ന് മണ്ഡലം പ്രസിഡന്റ് സി.ജെ. സാബു അറിയിച്ചു.
District News
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കില്‍ ഇറിഗേഷന്‍ വകുപ്പില്‍നിന്ന് പഞ്ചായത്തിന് എംസിഎഫ് നിര്‍മിക്കാന്‍ വിട്ടുകിട്ടിയ 50 സെന്റ് സ്ഥലത്ത് അനധികൃത ഖനനം നടത്തി മണ്ണെടുക്കുകയും ചെങ്കല്ല് വെട്ടി കടത്തുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
പഞ്ചായത്തിനു മുന്നില്‍ നടന്ന യോഗം സിപിഎം ഏരിയാ സെക്രട്ടറി ഡോ. സി.എം. കുസുമന്‍ ഉദ്ഘാടനം ചെയ്തു. അനില്‍ അധ്യക്ഷത വഹിച്ചു. വി.കെ. രവി, പി.വി. കുര്യന്, ആന്റണി, പി.സി. പീറ്റര്‍, കെ.കെ. ബാബുക്കുട്ടന്, അബ്ദുള്‍ സലിം തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
തലയോലപ്പറമ്പ്: പഞ്ചായത്തിന്റെ സ്ഥലത്തുനിന്ന് മണ്ണെടുക്കുകയും കല്ലുവെട്ടി കടത്തുകയും ചെയ്തെന്ന ആരോപണം വാസ്തവ വിരുദ്ധമെന്ന് തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഇറിഗേഷന്‍ വകുപ്പില്‍നിന്ന് വിട്ടുകിട്ടിയ 50 സെന്റില്‍ എംസിഎഫ് നിര്‍മിക്കുന്നതിനായി 50 ലക്ഷം രൂപയുടെ പദ്ധതിക്ക് ഡിപിസി അംഗീകാരം ലഭിച്ചിരുന്നെങ്കിലും എസ്റ്റിമേറ്റും പ്ലാനും തയാറാക്കിയിരുന്നില്ല.
കുന്നില്ചെരിവിലുള്ള സ്ഥലത്തേക്ക് സ്കൂട്ടറിന് പോകാനുള്ള വഴിയുണ്ടായിരുന്നില്ല. ഏറെ താഴ്ന്നുകിടക്കുന്ന സ്ഥലം കല്ലുകെട്ടി മണ്ണിട്ടു നികത്തി നിരപ്പാക്കാന്‍ വന്‍തുക ചെലവഴിക്കേണ്ടിവരും. അതിനാല്‍ പഞ്ചായത്ത് വഴിതീര്ത്ത് സൈറ്റ് ക്ലിയറിംഗിനും ചുറ്റുമതില്‍ കെട്ടാനും 10 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി. ഇതിന്റെ ഭാഗമായി ഉയര്‍ന്ന സ്ഥലത്തെ മണ്ണെടുത്ത് താഴ്ന്ന ഭാഗത്തിട്ടു. കുഴിച്ചു നോക്കിയപ്പോള്‍ നല്ല ചെങ്കല്ല് കണ്ടതിനാല്‍ ഇവിടത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് കരുതിയാണ് കല്ലുവെട്ടിയത്.
കല്ലുകള്‍ അവിടെത്തന്നെ സൂക്ഷിച്ചിട്ടുണ്ട്. സ്ഥലം കാമറാ നിരീക്ഷണത്തിലായതിനാല്‍ മണ്ണും കല്ലും ആരെങ്കിലും കടത്തിക്കൊണ്ടുപോയോയെന്ന് പരിശോധിക്കാവുന്നതാണെന്നും പ്രസിഡന്റ് പറഞ്ഞു.
District News
കോട്ടയം: കോട്ടയം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിനുള്ളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയ പാരലല്‍ പാര്‍ക്കിംഗ് തുടക്കത്തിലേ പാളി. മുമ്പുണ്ടായിരുന്ന ബസുകളുടെ പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ ഒഴിവാക്കി സ്റ്റേഷനിലെ കെട്ടിടത്തിന് അഭിമുഖമായി ബസുകള്‍ പാര്‍ക്ക് ചെയ്തു യാത്രക്കാരെ കയറ്റിയശേഷം തിരികെ റിവേഴ്സ് എടുത്ത് റോഡിലേക്ക് ഇറങ്ങിപ്പോകുന്ന രീതിയിലാണു പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയത്.
നാലു ദിവസങ്ങള്‍ക്കു മുമ്പാണു പുതിയ പാര്‍ക്കിംഗ് ക്രമീകരണം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. നടപ്പാക്കിയ ദിവസം മുതല്‍ പരാതികളും തുടങ്ങി. ആദ്യപരാതികള് ദീര്‍ഘദൂരയാത്രക്കാരുടെ ഭാഗത്തുനിന്നായിരുന്നു. വിവിധ സ്ഥലങ്ങളില്‍നിന്നു ദീര്‍ഘദൂര സ്ഥലങ്ങളിലേക്കു പോകുന്നതിനായി സ്റ്റാന്‍ഡില്‍ എത്തുന്ന ബസുകള്‍ക്കു കോട്ടയത്തുനിന്ന് ആരംഭിക്കുന്ന ബസുകള്‍ സ്റ്റാന്‍ഡ് പിടിച്ചിരിക്കുന്നതിനാല്‍ സ്റ്റാന്‍ഡ് പിടിക്കാന്‍ സാധിക്കുന്നില്ല. ഇതോടെ ഇത്തരം ബസുകള്‍ സ്റ്റാന്‍ഡില്‍ കയറി ആളെയിറക്കി പിന്നില്‍ നിര്‍ത്തിയശേഷം മടങ്ങുകയാണ്.
സ്റ്റേഷനില്‍ ബസ് കാത്തുനിൽക്കുന്ന യാത്രക്കാര്‍ക്കു ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്‍ഡിലേക്കു കയറിവരുന്നതു കാണാനും സാധിക്കില്ല. സ്റ്റാന്‍ഡിലെ കസേരകളില്‍ ഇരിക്കുന്ന പല യാത്രക്കാര്‍ക്കും ലോ ഫ്ലോര്‍, പ്രിമീയം ബസുകള്‍ വന്നു സ്റ്റാന്‍ഡില്‍ കയറിയിറങ്ങിപ്പോകുന്ന കാര്യമറിയുന്നില്ല. ബസുകള്‍ വന്നുപോകുന്ന കാര്യം മൈക്ക് അനൗണ്‍സ്മെന്റിലൂടെ അറിയിക്കുമെങ്കിലും യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നില്ല.
ഇതിനുപുറമേ ദീര്‍ഘദൂര ബസുകള്‍ പാര്‍ക്കു ചെയ്തിരിക്കുന്ന ബസുകള്‍ക്കു പിന്നില്‍ നിര്‍ത്തുന്നതിനാല്‍ പല യാത്രക്കാരും ബസ് എത്തുമ്പോള്‍ അവിടേക്ക് ചെല്ലും. പിന്നീട് അവിടെത്തന്നെ യാത്രക്കാര്‍ നില്‍ക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ സ്റ്റാന്‍ഡ് പിടിച്ചിരിക്കുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍നിന്നു പോകുന്നതിനായി പിന്നോട്ട് എടുക്കുമ്പോള്‍ യാത്രക്കാരെ ഇടിക്കാനും സാധ്യത കൂടുതലാണ്. പരീക്ഷണാടിസ്ഥാനത്തില്‍ പാര്‍ക്കിംഗ് ക്രമീകരണം ഏര്‍പ്പെടുത്തിയതു മുതല്‍ കണ്ടക്ടര്‍മാര്‍ പുറത്തിറങ്ങി വിസില്‍ മുഴക്കി ഡ്രൈവര്‍ക്കു സൈഡ് പറഞ്ഞുകൊടുത്താണു ബസുകള്‍ പിന്നോട്ട് എടുക്കുന്നത്.
രാത്രികാലങ്ങളിലാണു ബസുകള്‍ പിന്നോട്ടെടുക്കാന്‍ ഏറെയും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. പലപ്പോഴും പൊക്കം കുറഞ്ഞ ആളുകള്‍ പിന്നിലുണ്ടെങ്കില്‍ ബസ് പിന്നോട്ടെടുക്കുമ്പോള്‍ ഇവരെ കാണാന്‍ സാധിക്കില്ലെന്നും സ്റ്റാന്‍ഡ് പിടിച്ചിരിക്കുന്ന ബസുകള്‍ പുറത്തേക്കിറക്കാന്‍ ബുദ്ധിമുട്ടാണെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. പുതിയ ക്രമീകരണം സ്റ്റാന്‍ഡില്‍ ട്രാഫിക് കുരുക്കും വര്‍ധിപ്പിച്ചു. അപകടസാധ്യതയേറിയ പുതിയ പാര്‍ക്കിംഗ് ക്രമീകരണം പുനഃപരിശോധിക്കണമെന്ന് യാത്രക്കാരും ബസ് ജീവനക്കാരും ആവശ്യപ്പെട്ടു.
District News
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത 27-ാമത് ബൈബിള്‍ കണ്വന്ഷന് ഇന്നു മുതല്‍ 22വരെ എസ്ബി കോളജ് മൈതാനത്തുള്ള മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ നടക്കും. ഇന്നു വൈകുന്നേരം 4.30ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും.
അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ടീമുമാണ് കണ്വന്ഷന് നയിക്കുന്നത്. ദിവസവും ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, 4.30ന് വിശുദ്ധ കുര്‍ബാന, 5.30ന് ഗാനശുശ്രൂഷ, ആറിന് വചനപ്രഘോഷണം, ആരാധന എന്നീ ശുശ്രൂഷകള്‍ നടക്കും.
നാളെ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍, 20ന് ഷംഷാബാദ് സഹായമെത്രാന്‍ ബിഷപ് മാര്‍ തോമസ്
പാടിയത്ത്, 21ന് ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, 22ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 20ന് രാവിലെ 10ന് സീനിയര്‍ സിറ്റിസണ്‍സ് സംഗമവും 21ന് അതിരൂപത മതാധ്യാപകസംഗമവും 22ന് രാവിലെ ഒമ്പതിന് യുവജന സംഗമവും നടക്കും. 25,000 പേര്‍ക്ക് പങ്കെടുക്കാവുന്നവിധമുള്ള പന്തലും അനുബന്ധ ക്രമീകരണങ്ങളുമാണ് കോളജ് മൈതാനത്ത് തയാറാക്കിയിരിക്കുന്നത്. കണ്വന്ഷന് ദിനങ്ങളില്‍ അട്ടപ്പാടി സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ കൗണ്‍സലിംഗിനുള്ള ക്രമീകരണമുണ്ടാകും.
കണ്വന്ഷന് എത്തുന്നവര്‍ക്ക് തിരികെപ്പോകാന്‍ ബസുകളും വാഹന പാര്‍ക്കിംഗിന് വിപുലമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. കൗണ്‍സലിംഗിന് ആവശ്യമുള്ളവര്‍ 9495379045, 7591973033 എന്നീ ഫോണുകളില്‍ ബന്ധപ്പെടേണ്ടതാണ്.
ദൈവവചനം ശ്രവിക്കാനും ഉള്‍ക്കൊണ്ട് ജീവിക്കാനുമുള്ള വലിയ അവസരം
വലിയ നോമ്പിനു തുടക്കംകുറിച്ച് ചങ്ങനാശേരി അതിരൂപത സംഘടിപ്പിക്കുന്ന ബൈബിള്‍ കണ്വന്ഷന് ദൈവവചനം ശ്രവിക്കാനും ഉള്‍ക്കൊണ്ട് ജീവിക്കാനുമുള്ള വലിയ അവസരമാണ്. വചനപ്രഘോഷകന് ഫാ. സേവ്യര്‍ ഖാന് വട്ടായിലും ടീമുമാണ് വചനപ്രഘോഷണത്തിനു നേതൃത്വം നല്‍കുന്നത്. ദാഹത്തോടെ വചനം സ്വീകരിച്ച് നന്മയുടെ ജീവിതം നയിക്കണം.
ഫാ. ജോര്‍ജ് മാന്തുരുത്തില്‍,
അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍
അതിരൂപതയുടെ കൂട്ടായ്മയുടെയും പ്രാര്‍ഥനയുടെയും ആത്മീയസംഗമം
തിരുവചനത്താല്‍ വിശുദ്ധീകരിക്കപ്പെട്ട് ദിവ്യരഹസ്യങ്ങളാല്‍ നവീരിക്കപ്പെടാനും നവജീവന്‍ പ്രാപിക്കാനും വലിയനോമ്പിന്റെ ആദ്യ ആഴ്ചയില്‍ ദൈവം നമുക്കായി ഒരുക്കുന്ന അനുഗ്രഹദിനങ്ങളാണ് അതിരൂപത ബൈബിള്‍ കണ്വന്ഷന് ദിവസങ്ങള്‍. വൈദികരും സന്യസ്തരും മാതാപിതാക്കളും യുവജനങ്ങളും കുട്ടികളും ഒന്നുചേരുന്ന അതിരൂപതയുടെ അഞ്ച് ദിവസത്തെ ഈ വലിയ ആത്മീയ സംഗമമാണിത്. ദൈവജനത്തിന്റെ കുടുംബസമേതമായ ആത്മീയസംഗമംകൂടിയാണിത്.
തിരുവചനാഭിഷേകത്താല് നിറഞ്ഞ് കൂദാശകളാല്‍ വിശുദ്ധീകരിക്കപ്പെട്ട് ജീവിതനവീകരണം സ്വന്തമാക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി അതിരൂപത
മെത്രാപ്പോലീത്ത
യുവദീപ്തി-എസ്എംവൈഎം ജപമാലറാലി ഭക്തിനിര്‍ഭരം
ചങ്ങനാശേരി: ഇന്ന് എസ്ബി കോളജ് മൈതാനത്ത് ആരംഭിക്കുന്ന ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്വന്ഷന് മുന്നോടിയായി അതിരൂപത യുവദീപ്തി-എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ അരമനപ്പടിക്കല്നിന്നു ജപമാലറാലി നടത്തി.
കത്തിച്ച തിരികള്‍ കൈകളിലേന്തി ജപമാല അര്‍പ്പിച്ച് നൂറുകണക്കിനു യുവജനങ്ങള്‍ പ്രാര്‍ഥനാപൂര്‍വം റാലിയില്‍ അണിചേര്‍ന്നു.
അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റ് ഫാ. ജോര്‍ജ് മാന്തുരുത്തില്‍, യുവദീപ്തി-എസ്എംവൈഎം ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട്, സന്ദേശനിലയം ഡയറക്ടര്‍ ഫാ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍, ഫാ. ജേക്കബ് ചീരംവേലില്‍, ഫാ. ടോണി പുതുവീട്ടില്‍ക്കളം, യുവദീപ്തി-എസ്എംവൈഎം പ്രസിഡന്റ് അലക്സ് മഞ്ഞുമ്മേല്‍, ലൂസി ഫിലിപ്പോസ്, അജയ് വര്‍ഗീസ്, എം.പി. പോള്‍, ജോയല്‍ ജോണ്‍ റോയി, ലാലിച്ചന്‍ മറ്റത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
റാലി കണ്വന്ഷന് പന്തലില്‍ എത്തിയപ്പോള്‍ എസ്ബി കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍ സന്ദേശം നല്കി.
District News
കോട്ടയം: കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പ് ജില്ലയില്‍ ആരംഭിച്ച ആദ്യ മില്ലറ്റ് കഫേ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ കിസ്മത്ത് പടിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പും അര്‍ച്ചന വിമന്‍സ് സെന്ററും ചേര്‍ന്ന് കൃഷിവകുപ്പിന്റെ 2023ലെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് മില്ലറ്റ് കഫേ ആരംഭിച്ചത്.
ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷന്‍ ടോമി കുരുവിള, ഉപാധ്യക്ഷ പുഷ്പ വിജയകുമാര്‍, നഗരസഭാംഗങ്ങളായ ബിബിന്‍ ബാബു, സിബി ചിറയില്‍, ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ലെന്‍സി തോമസ്,
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി. ജോ ജോസ്, ഏറ്റുമാനൂര്‍ ബ്ലോക്ക് കൃഷി അസി. ഡയറക്ടര്‍ ടി. ജ്യോതി, ഏറ്റുമാനൂര്‍ കൃഷി ഓഫീസര്‍ ജോസ്ന കുര്യന്, ആത്മ പ്രോജക്ട് ഡയറക്ടര്‍ മിനി ജോര്‍ജ്, അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ 92-ാം ഓര്‍മപ്പെരുന്നാള്‍ 22 മുതല്‍ 28 വരെ കോട്ടയം പഴയ സെമിനാരിയില്‍ ആചരിക്കും. 22നു രാവിലെ 6.30ന് പ്രഭാത നമസ്കാരം. 7.30നു വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പിതാക്കന്മാരുടെ കബറിടങ്ങളിലെ ധൂപപ്രാര്‍ഥനയ്ക്കുശേഷം ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റും.
ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ കബറിങ്കല്‍ അഖണ്ഡപ്രാര്‍ഥന. 23നു രാത്രി എട്ടിനു ചരിത്ര സെമിനാര്‍. തോമസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. 24നു വൈകുന്നേരം 6ന് സന്ധ്യാനമസ്കാരം, 6.45ന് ഗാനശുശ്രൂഷ. ഏഴിനു കണ്വന്ഷന് പ്രസംഗം റവ.ഡോ. വിവേക് വര്‍ഗീസ്. 25ന് ഫാ. തോമസ് രാജു, 26ന് റവ.ഡോ. റെജി മാത്യു എന്നിവര്‍ പ്രസംഗിക്കും.
27നു വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം കോട്ടയം ചെറിയ പള്ളിയില്‍. തുടര്‍ന്ന് പഴയ സെമിനാരിയിലേക്ക് പ്രദക്ഷിണം. 6.45ന് സന്ധ്യാനമസ്കാരം പഴയ സെമിനാരിയില്‍. കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്താ പ്രസംഗിക്കും. രാത്രി 8.45നു പ്രദക്ഷിണവും തീര്ഥാടകസംഘങ്ങളും സെമിനാരിയില്‍ എത്തിച്ചേരും. 28നു രാവിലെ 6.30ന് പ്രഭാതനമസ്കാരം. 7.30നു വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് പ്രദക്ഷിണം.
11 മുതല്‍ വിവിധ സമ്മേളനങ്ങള്‍ നടക്കും. ചാപ്പലില്‍ ചേരുന്ന ഭവനനിര്‍മാണ സഹായവിതരണ സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ഓഡിറ്റോറിയത്തില്‍ ചേരുന്ന മര്‍ത്തമറിയം വനിതാ സമാജം സംഗമം യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. 12ന് എക്യൂമെനിക്കല്‍ ഹാളില്‍ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്സ് ഫെലോഷിപ്പ് കേന്ദ്ര അസംബ്ലി. ഉച്ചകഴിഞ്ഞ് രണ്ടിന് പേട്രണ്‍സ് ഡേ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.
District News
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിൽ സംസ്ഥാന സർക്കാർ എഐസിടിഇയുടെ അംഗീകാരത്തോടെ പുതുതായി അനുവദിച്ച എംസിഎ കോഴ്സിന്റെ ഉദ്ഘാടനവും ശാസ്ത്രപ്രതിഭാ സംഗമവും 19ന് രാവിലെ 10ന് നടക്കുമെന്ന് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി പത്രസമ്മേളനത്തിൽ അറിയിച്ചു.
കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. കെ.ജെ. തോമസ് അധ്യക്ഷത വഹിക്കും. കോളജ് ചെയർമാൻ ബെന്നി തോമസ് ആമുഖപ്രഭാഷണവും പ്രമുഖ നാനോ ശാസ്ത്രജ്ഞൻ ഡോ. സാബു തോമസ് മുഖ്യപ്രഭാഷണവും നടത്തും. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, വൈസ് പ്രിൻസിപ്പൽ സുപർണ രാജു, വകുപ്പ് മേധാവി ജിന്റുമോള്‍ ജോൺ തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട 50 സ്കൂളുകളിൽ നിന്നെത്തുന്ന വിദ്യാർഥികളിൽ ശാസ്ത്ര ഗവേഷണ അവബോധം വളർത്തുന്നതിനുവേണ്ടി ഏഷ്യയിലെ പ്രമുഖ നാനോ ശാസ്ത്രജ്ഞനും ഗവേഷകനുമായ ഡോ. സാബു തോമസ്, വിക്രം സാരാഭായ് ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. വി. അശോക്, ഡോ. വി. വെങ്കിടരാമന്, ഡേറ്റ സയിന്റിസ്റ്റ് ഡോ. അഭിറാം ശ്രീകുമാർ എന്നിവർ ക്ലാസുകൾ നയിക്കും. വിദ്യാർഥികൾക്ക് ശാസ്ത്രജ്ഞരോടുള്ള സംവാദത്തിനുള്ള അവസരമുണ്ടായിരിക്കും.
ഹോട്ടൽ മാനേജ്മെന്റ്, ഫാഷൻ ഡിസൈനിംഗ്, റോബോട്ടിക്സ്, വിആർ ഏവിയേഷൻ എന്നീ ഡിപ്പാർട്ട്മെന്റുകൾ അവതരിപ്പിക്കുന്ന സ്റ്റാളുകളും ഉണ്ടായിരിക്കും. കാലത്തിന്റെ പ്രത്യേകതകൾ മനസിലാക്കി ആർട്ടിഫിഷൽ ഇന്റലിജൻസ്, മെഷീന് ലേണിംഗ് എന്നിവയിലൂന്നി എംസിഎ പ്രോഗ്രാം ആരംഭിക്കുന്നതുവഴി മികച്ച ടെക്കികളെ വാർത്തെടുത്ത് ബഹുരാഷ്ട്ര കമ്പനികളിൽ ജോലി നേടിയെടുക്കുവാൻ പ്രാപ്തരാക്കുമെന്ന് കോളജ് ചെയർമാൻ ബെന്നി തോമസും പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയും വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽമാരായ സുപർണ രാജു, പി.ആർ. രതീഷ്, വകുപ്പ് മേധാവി ജിന്റുമോൾ ജോൺ, പ്രയിസി ആന്റണി, ജിനു തോമസ്, ജോസ് ആന്റണി, ബിബിന്‍ പയസ് എന്നിവരും പങ്കെടുത്തു.
District News
ചങ്ങനാശേരി: ചങ്ങനാശേരിയില്‍ ഒരു അഡീഷണല്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതികൂടി അനുവദിച്ചുകൊണ്ട് മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയില്‍നിന്ന് കറുകച്ചാല്‍ പോലീസ് സ്റ്റേഷന് കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവിനെത്തുടര്‍ന്ന് അഭിഭാഷകരും ക്ലര്‍ക്കുമാരും സംയുക്തമായി നടത്തിവന്ന 109 ദിവസത്തെ ഐതിഹാസിക സമരത്തിന്റെ തിളക്കമാര്‍ന്ന വിജയമാണിത്.
മന്ത്രി വി.എന്‍. വാസവന്, ജോബ് മൈക്കിള്‍ എംഎല്‍എ, കെ. അനില്‍കുമാര്‍, റെജി സക്കറിയ, സി.കെ. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ചങ്ങനാശേരിയില്‍ ഒരു പുതിയ കോടതി എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ശ്രമങ്ങള്‍ നടത്തിയത്.
District News
ചങ്ങനാശേരി: ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ രാത്രികാല അത്യാഹിതഒപിയില് രണ്ടുഡോക്ടര്മാരെയെങ്കിലും നിയോഗിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാത്രി എട്ടുമുതല്‍ പിറ്റേന്നു രാവിലെ എട്ടുവരെയുള്ള സമയത്ത് ഒരു ഡോക്ടര്‍ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ഒപിയില്‍ മരുന്നിനെത്തുന്നവരെയും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരെയും കണ്‍സള്‍ട്ട് ചെയ്യാന്‍ ഒരു ഡോക്ടര്‍ക്ക് ബുദ്ധിമുട്ട് നേരിടുകയാണ്.
പനി, ഛര്‍ദി, ശ്വാസംമുട്ടല്‍ തുടങ്ങിയ അസുഖങ്ങള്കൂടാതെ വിവിധ അപകടങ്ങളില്‍പ്പെട്ട പരിക്കേറ്റവര്‍ തുടങ്ങിയവരെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഡ്യൂട്ടിയിലുള്ള ഒരുഡോക്ടര് നെട്ടോട്ടം ഓടേണ്ട അവസ്ഥയാണ്. ഇത് രോഗികള്‍ക്കും ഡോക്ടര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടിനിടയാക്കുന്നുണ്ട്. മരുന്നുവാങ്ങാനെത്തുന്നവര്ക്ക് ഏറെ നേരം ക്യൂവില്‍ നിര്‍ക്കേണ്ടി വരുന്നതും ചികിത്സ വൈകുന്നതും തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയാകുന്നതും പതിവാണ്.
ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ രാത്രി എട്ടുവരെയുള്ള അത്യാഹിത ഒപി സമയത്ത് നിലവില്‍ രണ്ടു ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നുണ്ട്. ഇഎന്‍ടി, അസ്ഥി, ഹെര്‍മറ്റോളജി വിഭാഗങ്ങളില്‍ രണ്ട് ഡോക്ടര്‍മാരുടെ തസ്തികയുണ്ടെങ്കിലും ഓരോ ഡോക്ടര്‍ മാത്രമാണുള്ളത്. ഈ വിഭാഗങ്ങളിലും ഓരോ ഡോക്ടര്‍മാരെക്കൂടി നിയമിക്കേണ്ടത് അത്യാവശ്യമാണ്.
District News
ചങ്ങനാശേരി: സീറോ മലബാര്‍ സഭ സമുദായ ശക്തീകരണത്തിന്റെ ഭാഗമായി തുരുത്തി ഫൊറോനയില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മ പരിപാടികളുടെ ഫൊറോനാതല ഉദ്ഘാടനവും നസ്രാണി സംഗമവും സമുദായ ശക്തീകരണ റാലിയും ഇന്നു നടക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് തുരുത്തി മിഷന് പള്ളിയില്‍നിന്നു സമുദായ ശാക്തീകരണ റാലി ആരംഭിക്കും. അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ ഫ്ലാഗ് ഓഫ് ചെയ്യും. റാലി തുരുത്തി മര്‍ത്ത മറിയം ഫൊറോന പള്ളിയില്‍ എത്തിച്ചേരുമ്പോള്‍ സമുദായ ശക്തീകരണ ഉദ്ഘാടനവും നസ്രാണി സംഗമവും നടക്കും. തുരുത്തി മര്‍ത്തമറിയം ഫൊറാന പള്ളി കൈക്കാരന് വിനോദ് കൊച്ചിത്തറ പതാക ഉയര്‍ത്തും. കൈനടി വ്യാകുലമാതാ പള്ളി മാതൃവേദി പ്രാര്‍ഥനാ നൃത്തശില്പം അവതരിപ്പിക്കും.
ഫൊറോന വികാരി ഫാ. ജേക്കബ് ചീരംവേലില്‍ അധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപത സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്യും. അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, റവ. ഡോ. സാവിയോ മാനാട്ട്, ഫാ. ഫ്രാന്‍സിസ് പുല്ലുകാട്ട്, ബിജു സെബാസ്റ്റ്യന്‍, ബീന സെബാസ്റ്റ്യന്‍, ബിനു ഡൊമിനിക്ക്, ബൈജു ആലഞ്ചേരി, ജോബി അറയ്ക്കല്‍, മിന്‍സി ഷിജോ, ജിമ്മി അഗസ്റ്റിന്, എബിന് ചെറിയാന് എന്നിവര്‍ പ്രസംഗിക്കും.
ഇടവകദിനാഘോഷം നാളെ
തുരുത്തി: മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ ഇടവക ദിനാഘോഷം നാളെ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ആഘോഷമായ വിശുദ്ധകുര്‍ബാന, 4.50ന് പൊതുസമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വിവിധ സംഘടകളുടെ നേതൃത്വത്തില്‍ കലാവിരുന്ന്, സമ്മേളനത്തില്‍ സ്റ്റാര്‍ ഓഫ് പാരീഷിനെ ഭാഗ്യകൂപ്പണിലൂടെ തെരഞ്ഞെടുക്കും.
വികാരി ഫാ. ജേക്കബ് ചീരംവേലില്‍, ഫാ. ടോണി പുതുവീട്ടില്‍ക്കളം, ഫാ. മാത്യു കാഞ്ഞിരംകാലാ, കൈക്കാരന്മാരായ വിനോദ് കൊച്ചീത്ര, സാബിച്ചന് കല്ലുകളം, ജോബി അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഇടവകാംഗങ്ങളെ ആദരിക്കലും ഇടവകതല സമുദായിക ശക്തീകരണ വര്‍ഷ ഉദ്ഘാടനവും മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും.
District News
വൈക്കം: വേമ്പനാട്ടുകായലിൽ കക്കയുടെ ലഭ്യതയിൽ വലിയ കുറവുണ്ടായതിനെത്തുടർന്ന് പരമ്പരാഗത കക്കാവാരൽ തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലായി. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറക്കുന്നതിൽ കൃത്യതയില്ലാതായതാണ് കക്കയുടെ ശോഷണത്തിന് ഇടയാക്കിയതെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്.
ഓരുജലത്തിലാണ് കക്ക വിരിയുന്നത്. ബണ്ടിലെ ഷട്ടർ ലവണാംശമേറിയ സമയത്ത് അടഞ്ഞുകിടക്കുന്നത് ഓരുസമയത്ത് പ്രജനനം നടത്തുന്ന മത്സ്യങ്ങൾക്കും കക്കയുടെ വ്യാപനത്തിനും പ്രതികൂലമാകുകയാണ്. വൈക്കം, ടിവി പുരം, തലയാഴം, വെച്ചൂർ ഭാഗങ്ങളിൽ കക്ക കുറഞ്ഞതോടെ തൊഴിലാളികൾ ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി, റാണി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പോകുന്നത്. കിലോമീറ്ററുകൾ അകലെ പോകുന്നതിനാൽ എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ ഡീസലിന് 300 രൂപയോളം മുടക്കേണ്ടിവരുന്നു.
പുലർച്ചെ പോയി മണിക്കൂറുകളോളം അധ്വാനിച്ചാലും ആയിരം രൂപ പോലും ലഭിക്കുന്നില്ല. വലിപ്പമനുസരിച്ച് ഒരു കിലോ കക്കായിറച്ചിക്ക് 40 രൂപ മുതൽ 200 രൂപ വരെയാണ് വില. കക്ക ലഭിക്കുന്നത് കുറവായതോടെ ഇറച്ചി വിറ്റു ദൈനംദിന ജീവിതച്ചെലവുകൾ നടത്തിയിരുന്ന തൊഴിലാളികുടുംബങ്ങൾക്ക് ഇപ്പോൾ അതിനു കഴിയുന്നില്ല. വേമ്പനാട്ടുകായലിൽ വ്യാപകമായി മല്ലിക്കക്ക അനധികൃതമായി വാരുന്നതും പരമ്പരാഗത കക്കാവാരൽ തൊഴിലാളികൾക്ക് തിരിച്ചടിയായി.
രാത്രി 12 മുതൽ പുലർച്ചെ വരെ വേമ്പനാട്ടുകായലിലെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് വള്ളങ്ങളിലാണ് അനധികൃത മല്ലിക്കക്കാ ഖനനം നടക്കുന്നത്. അനധികൃത ഖനനത്തിലേർപ്പെടുന്നവർക്ക് വലിയ തോതിൽ കൂലി ലഭിക്കുന്നതിനാൽ തൊഴിലാളികളും ഈ നിയമലംഘനത്തിനു കൂട്ടുനിൽക്കുകയാണെന്ന് പരമ്പരാഗത കക്കാത്തൊഴിലാളികൾ ആരോപിക്കുന്നു.
ഉപജീവനത്തിനായി ഏതാനും കുട്ട മല്ലിക്കക്ക വാരുന്ന നിർധന തൊഴിലാളികൾക്കെതിരേ നടപടി സ്വീകരിക്കുന്ന ഫിഷറീസ് അധികൃതർ രാത്രിയുടെ മറവിൽ നടക്കുന്ന അനധികൃത ഖനനം കണ്ടഭാവം നടിക്കുന്നില്ലെന്ന് പരമ്പരാഗത കക്കാത്തൊഴിലാളികളും കക്കാവ്യവസായ സഹകരണ സംഘം ഭാരവാഹികളും കുറ്റപ്പെടുത്തുന്നു.
എതിർപ്പുമായെത്തുന്ന പരമ്പരാഗത തൊഴിലാളികളെ ഭീഷണിപ്പെടുത്തിയാണ് കക്കാവാരൽ ലോബി പിന്തിരിപ്പിക്കുന്നത്. കക്കാവാരൽ ലോബി തൊഴിലാളികളെ ഉപയോഗിച്ച് അനധികൃതമായി വാരിയെടുക്കുന്ന ചെറിയ കക്കയുടെ ഇറച്ചി എടുത്ത ശേഷം കക്ക ഇതര സംസ്ഥാനങ്ങളിലേക്ക് വലിയ ലോറികളിൽ കയറ്റിയയയ്ക്കുകയാണ്.
വൻ തോതിൽ കോഴിവളർത്തുന്ന ഫാമുകളിലേക്കടക്കമാണ് ചെറിയ കക്ക കൊണ്ടുപോകുന്നത്. ഈ വിധത്തിൽ മല്ലിക്കക്ക വാരിയാൽ കക്കായുടെ നഴ്സറിയായ വൈക്കം കായൽ കക്ക പേരിനു പോലും ലഭിക്കാത്ത ഇടമാകുമെന്ന് പരമ്പരാഗതകക്കാ വാരൽ തൊഴിലാളികൾ ആരോപിക്കുന്നു.
മുറിഞ്ഞപുഴ, പൂത്തോട്ട എന്നിവടങ്ങളിൽനിന്ന് കൂറ്റൻ ലോറികളിലാണ് സർക്കാരിന് നികുതിയടക്കമുള്ളവ നൽകാതെ കക്ക കയറ്റി അയയ്ക്കുന്നത്.
നിർധന തൊഴിലാളികൾ വാരിക്കൊണ്ടുവരുന്ന കക്ക റെയ്ഡിൽ പിടികൂടുന്ന ഫിഷറീസ് അധികൃതർ രാത്രിയുടെ മറവിൽ വൻകിട ലോബികൾ നടത്തുന്ന അനധികൃത കക്കാ ഖനനവും കക്കാ കയറ്റി അയയ്ക്കലും കണ്ടില്ലെന്നു നടിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് പരമ്പരാഗത കക്കാത്തൊഴിലാളികളും കക്കാവ്യവസായ സഹകരണ സംഘം ഭാരവാഹികളും ആരോപിക്കുന്നു.
District News
പെരുവ: എംവിഐപി കനാല്‍ തുറന്നുവിട്ടെങ്കിലും കനാലില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ പ്രയോജനപ്പെടാതെ നാട്ടുകാര്‍ പ്രതിസന്ധിയില്‍. എംവിഐപിയുടെ മരങ്ങോലി-പെരുവ ഉപകനാല്‍ കഴിഞ്ഞ ദിവസം തുറന്നുവിട്ടിരുന്നു. എന്നാല്‍, മരങ്ങോലി ഭാഗത്ത് മാത്രമാണ് വെള്ളം എത്തിയത്. മരങ്ങോലി മുതല്‍ വടുകുന്നപ്പുഴ വരെയുള്ള ഭാഗത്ത് കനാല്‍ ശുചീകരിക്കാത്തതിനാല്‍ വെള്ളം ഇങ്ങോട്ടേക്ക് ഒഴുകിയെത്തിയില്ല.
വേനല്‍ രൂക്ഷമായതോടെ മോന്‍സ് ജോസഫ് എംഎല്‍എ ഇടപെട്ട് കനാല്‍ തുറന്നുവിടാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതനുസരിച്ച് ജനുവരി 23 മുതല്‍ പല ഘട്ടങ്ങളിലായി കനാലിലൂടെ വെള്ളം തുറന്നുവിടുമെന്ന് എംവിഐപി പിറവം ഡിവിഷന് ഓഫീസില്‍നിന്ന് അറിയിപ്പും നല്‍കിയിരുന്നു. ഈ കനാലിന്റെ ഭൂരിഭാഗം സ്ഥലവും കാടുകയറിക്കിടക്കുകയാണ്. ഇതു ശുചീകരിച്ചെങ്കില് മാത്രമേ ഇതിലൂടെ വെള്ളം ഒഴുകുകയുള്ളൂ.
പെരുവ, വടുകുന്നപ്പുഴ, പൂക്കാട് ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മുളക്കുളം ഇടയാറ്റ് പാടശേഖരത്തില്‍ കൃഷിക്കും വെള്ളം അത്യാവശ്യമായിരിക്കുകയാണ്. കനാല്‍ ശുചീകരിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് പണമില്ലെന്നും പഞ്ചായത്ത് ചെയ്യണമെന്നുമാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കനാല്‍ കടന്നുപോകുന്ന സമീപ പഞ്ചായത്തായ ഇലഞ്ഞി, ഞീഴൂര്‍ എന്നിവിടങ്ങളില്‍ തൊഴിലുറപ്പുകാരെ ഉപയോഗിച്ചും മറ്റു ഫണ്ട് വിനിയോഗിച്ചും കനാല്‍ വൃത്തിയാക്കുകയും കനാലിലൂടെ വെള്ളം എത്തുകയും ചെയ്തു. മുളക്കുളം പഞ്ചായത്തില്‍ മാത്രം ഇതിനുവേണ്ട നടപടി ഇതുവരെയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
District News
കടുത്തുരുത്തി: ഏകാന്തതയെയും ശൂന്യതയെയും മനുഷ്യന് ഭയപ്പെടുകയാണെന്ന് സിഎസ്ഐ മധ്യകേരള മഹായിടവക അധ്യക്ഷന്‍ ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്. സിഎസ്ഐ മധ്യകേരള മഹായിടവക ഏറ്റുമാനൂര്‍ വൈദിക ജില്ലയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വചനമാരി കണ്വന്ഷന് കുറുപ്പന്തറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
ജില്ലാ ചെയര്മാന് റവ. ജേക്കബ് ജോണ്സണ് അധ്യക്ഷത വഹിച്ചു. റവ. ബെന്നി തോമസ് വചനമാരി കണ്വന്ഷന് സ്ഥാപകനായ റവ.കെ.എം. ജോണ്‍ അനുസ്മരണം നടത്തി. റവ. ഷിബിന്‍ വര്‍ഗീസ് വചനപ്രഘോഷണം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ റവ. ദിലീപ് ഡേവിഡ്സണ് മാര്‍ക്ക്, കണ്വന്ഷന് ജനറല്‍ കണ്‍വീനര്‍ പോള്‍സണ്‍ ജോണ്‍, ഏറ്റുമാനൂര്‍ വൈദിക ജില്ലയിലെ വൈദികര്‍, വിശ്വാസികള്‍ എന്നിവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
ലിസി ജോണ്‍ ഒരു വര്‍ഷമെടുത്തു തയാറാക്കിയ ഇംഗ്ലീഷ് ബൈബിളിന്റെ കൈയെഴുത്തുപ്രതി ബിഷപ് പ്രകാശനം ചെയ്തു. കുറുപ്പന്തറ മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ ഇന്നും നാളെയും വൈകൂന്നേരം ആറു മുതല്‍ ഒമ്പതുവരെയാണ് കണ്വന്ഷന്. നാളെ കണ്വന്ഷന് സമാപിക്കും.
District News
പാമ്പാടി: കോട്ടയം-കുമളി ദേശീയപാതയിലേക്ക് കറുകച്ചാല്‍ റോഡ് ചേരുന്ന ആലാമ്പള്ളിക്കവലയില്‍ ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനങ്ങള്‍. ബസ് സ്റ്റോപ്പുകളുടെ ക്രമീകരണം കൃത്യതയില്ലാത്തതാണ് മുഖ്യപ്രശ്നമെന്നാണ് ഉയരുന്ന് പ്രധാന ആക്ഷേപം. ഗവ. എച്ച്എസ്എസ്, കെജി കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചേരുന്ന രോഗികള്‍ എന്നു തുടങ്ങി എപ്പോഴും യാത്രക്കാരുടെ തിരക്കനുഭവപ്പെടുന്ന സ്ഥലമായ ഇവിടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ബസുകള്‍ നിര്‍ത്തുന്നത് ഒരേ പോലെയാണ്. ഇതോടെ മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാതെ വരുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം.
ബസ് സ്റ്റോപ്പുകള്‍ ഒരേ സ്ഥലത്തുള്ളത് മാറ്റി പുനഃക്രമീകരിച്ചാല്‍ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകും. പലപ്പോഴും ആംബുലന്‍സുകള്‍ ഉള്‍പ്പെടെ ഗതാഗതക്കുരുക്കില്‍പ്പെടുന്നത് പതിവാണ്. കോട്ടയത്തുനിന്ന് കുമളിക്കും തിരിച്ച് കോട്ടയത്തേക്കും കറുകച്ചാല്‍, മീനടം-പാമ്പാടി മേഖലകളിലേക്കുമുള്ള ബസുകള്‍ ഒരുമിച്ചെത്തുമ്പോള്‍ ഗതാഗതക്കുരുക്ക് അതി രൂക്ഷമാകുന്നു.
ദേശീയ പാതയില്‍നിന്ന് കറുകച്ചാല്‍ റോഡിലേക്ക് വാഹനങ്ങള്‍ പെട്ടെന്ന് തിരിയുന്നത് പലപ്പോഴും അപകടത്തിന് കാരണമാകുന്നുണ്ട്.
ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ അമിതവേഗതയിലാണ് എത്തുന്നത്. കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളിലെ വളവുകള്‍ കടന്നെത്തുമ്പോഴാണ് ആലാമ്പള്ളി കവല. പെട്ടെന്ന് വേഗ നിയന്ത്രണവും ഇവിടെ അസാധ്യമാണ്.
അപകടം ഉണ്ടായതിനു ശേഷം പരിഹാരം ഉണ്ടാക്കുന്നതിനു പകരം സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചോ ബസ് സ്റ്റോപുകളില്‍ മാറ്റം വരുത്തിയോ, വളവുകള്‍ക്ക് മുമ്പേ മിനി ഹംപുകള്‍ സ്ഥാപിച്ചോ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് അധികൃതര്‍ പരിഹാരം കാണണമെന്ന ആവശ്യമാണ് വ്യാപാരികളും യാത്രക്കാരും നാട്ടുകാരും ഒരേ സ്വരത്തില്‍ പറയുന്നത്.
District News
കോട്ടയം: ഇതരമതസ്ഥയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചത് മസ്ജിദിന്റെ മദ്രസ ഹാളില്‍. കുമാരനല്ലൂരില്‍ വാടകയ്ക്കു താമസിക്കുന്ന പെരുന്പാലായില് ഓമന രാജേന്ദ്ര (62) ന്റെ മൃതദേഹമാണ് വ്യാഴാഴ്ച രാത്രിയിലും ഇന്നലെ പകലും കുമാരനല്ലൂര്‍ മക്കാ മസ്ജിദ് മദ്രസ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചത്. മസ്ജിദിന്റെ മദ്രസയുടെ എതിര്‍വശത്താണ് ഓമനയും ഭര്‍ത്താവ് രാജേന്ദ്രനും മകള്‍ ജ്യോതികയും വാടകയ്ക്കു താമസിക്കുന്നത്.
രണ്ടാഴ്ചയായി ഓമന അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഇവര്‍ മരണപ്പെട്ടു. വീട്ടിലേക്കുള്ള വഴിയില്‍ സ്ട്രച്ചര്‍ കയറ്റാനോ, മൊബൈല്‍ മോര്‍ച്ചറി എത്തിക്കാനോ വീതിയില്ല.
ഈ സാഹചര്യത്തില്‍ രാജേന്ദ്രനും മക്കാ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് ഫൈസലും തമ്മില്‍ സംസാരിച്ചു.
തുടര്‍ന്നാണ് മദ്രസയുടെ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കാന്‍ ആലോചനയുണ്ടായത്. തുടര്‍ന്ന് കമ്മിറ്റി അംഗങ്ങളുടെ അനുമതിയോടെ ഓമനയുടെ മൃതദേഹം പള്ളിയുടെ മദ്രസ ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം ഇന്നലെ വൈകുന്നേരത്തോടെ സംസ്കരിച്ചു.
District News
കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് ആരംഭിച്ചു. 20 മുതല്‍ 26 വരെ അനശ്വര തിയറ്ററില്‍ നടക്കുന്ന മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് മന്ത്രി വി.എന്‍. വാസവന് ജൂബിലി ജോയി തോമസിന് നല്കി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ സംവിധായകന് ജയരാജ്, പ്രദീപ് നായര്‍, ജോഷി മാത്യു, വിനോദ് ഇല്ലമ്പള്ളി, സജി കോട്ടയം, വിനോദ് പി. ശിവറാം, മോനി കാരാപ്പുഴ എന്നിവര്‍ പങ്കെടുത്തു. ഫെസ്റ്റിവല്‍ ഓഫീസായ പകല്‍ വീടിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും ഡെലിഗേറ്റ് സെല്‍ പ്രവര്‍ത്തനം നഗരസഭാ ചെയര്മാന് എം.പി. സന്തോഷ് കുമാറും നിര്‍വഹിച്ചു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോര്പറേഷന് എന്നിവയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് മേള നടക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 700 രൂപയും വിദ്യാര്‍ഥികള്‍ക്ക് 300 രൂപയും ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീ.
District News
കുമരകം: കോണത്താറ്റ് പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം രാഷ്ട്രീയവത്കരിച്ചതായി ആക്ഷേപം. പഞ്ചായത്തിൽ അറിയിക്കാതെയാണ് ആറ്റമംഗലം പള്ളി പാരിഷ് ഹാളിൽ യോഗം ചേർന്നതെന്ന് പഞ്ചായത്ത് അംഗങ്ങൾ ആരോപിച്ചു. ഔദ്യോഗിക പരിപാടിയിൽ നേതൃത്വം നൽകേണ്ട പഞ്ചായത്ത് ഭരണസമിതിയെ ഒഴിവാക്കി ഇടതുമുന്നണി പ്രവർത്തകരെ മാത്രം പങ്കെടുപ്പിച്ചാണ് യോഗം നടത്തിയതെന്നും ജനപ്രതിനിധികൾ മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞതെന്നുമാണ് പരാതി. പഞ്ചായത്തംഗങ്ങളായ പി.കെ. സേതു, നീതു റെജി, വി.കെ. സുനിത്ത് എന്നിവരാണ് പരാതി ഉന്നയിച്ചത്.
District News
കോട്ടയം: നെല്ലിന് കേന്ദ്രം നിശ്ചയിച്ചിട്ടുള്ള താങ്ങുവിലയ്ക്ക് പുറമെ കേരളം നല്കുന്ന അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ എക്സ്പെന്റിച്ചര്‍ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയ അങ്ങേയറ്റം കര്‍ഷക വിരുദ്ധമായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കോട്ടയം ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കല്‍ നെല്‍കര്‍ഷക സംരക്ഷണസമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക മാര്‍ച്ചും പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു. രാഷ്ട്രീയ നിരീക്ഷകന് ജോസഫ് സി. മാത്യു ധര്‍ണ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര എക്സ്പെന്റിച്ചര്‍ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ കോപ്പി കത്തിച്ച് കര്‍ഷകര്‍ പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.ജെ. ലാലി, സിനിമ താരം കൃഷ്ണ പ്രസാദ്, ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന്, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റുന്മാരായ പി.ആര്. സതീശന്, ലാലിച്ചന്‍ പള്ളിവാതുക്കല്‍, വേലായുധന് നായര്‍,
സംസ്ഥാന ട്രഷറര്‍ കെ.ബി. മോഹനന് സംസ്ഥാന കോ-ഓർഡിനേറ്റര്‍ ജോസ് കാവനാട്, ജോയിന്റ് സെക്രട്ടറി റോയ് ഊരാംവേലി, സുഭാഷ്കുമാര്‍ മാലിയില്‍, സംസ്ഥാന നേതാക്കന്മാരായ കാര്ത്തികേയന് കൈനകരി, എ.ജെ. അജയകുമാര്‍, പി. ശിവന്‍കുട്ടി, സുനു പി. ജോര്‍ജ്, ഷാജി മുടന്താഞ്ഞിലി, മാത്യു തോമസ്, എബി അലക്സാണ്ടര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത 27-ാമത് ബൈബിള്‍ കണ്വന്ഷന് 18 മുതല്‍ 22വരെ എസ്ബി കോളജ് മൈതാനത്തു സജ്ജമാക്കുന്ന മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ നടക്കുമെന്നും കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ടീമുമാണ് കണ്വന്ഷന് നയിക്കുന്നത്. ദിവസവും ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, 4.30ന് വിശുദ്ധകുര്‍ബാന, 5.30ന് ഗാനശുശ്രൂഷ, ആറിന് വചനപ്രഘോഷണം, ആരാധന എന്നീ ശുശ്രൂഷകള്‍ നടക്കും. 18ന് വൈകുന്നേരം 4.30ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും.
19ന് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍, 20ന് ഷംഷാബാദ് സഹായമെത്രാന്‍ ബിഷപ് മാര്‍ തോമസ് പാടിയത്ത്, 21ന് ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, 22ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
20ന് രാവിലെ 10ന് സീനിയര്‍ സിറ്റിസണ്‍സ് സംഗമവും 21 ന് അതിരൂപത മതാധ്യാപകസംഗമവും 22ന് രാവിലെ ഒമ്പതിന് യുവജന സംഗമവും നടക്കും. 25,000 പേര്‍ക്ക് പങ്കെടുക്കാവുന്നവിധമുള്ള പന്തല്‍ കോളജ് മൈതാനത്ത് തയാറാകുന്നുണ്ട്. കണ്വന്ഷന് ദിനങ്ങളില്‍ അട്ടപ്പാടി സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ കൗണ്‍സലിംഗിനുള്ള ക്രമീകരണമുണ്ടാകും.
കൗണ്‍സലിംഗിന് ആവശ്യമുള്ളവര്‍ 9495379 045, 7591973033 എന്നീ ഫോണുകളില്‍ ബന്ധപ്പെടേണ്ടതാണ്. ഫാ. ജേക്കബ് ചീരംവേലില്‍, ഫാ. ആന്റണി കാച്ചാംകോട്, ജോമി ജോസഫ്, ഡോ. റൂബിള്‍രാജ്, മേരി പെട്ടംകുളം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
District News
അരുവിത്തുറ: അന്താരാഷ്ട്ര വ്യോമയാന രംഗത്ത് നിരവധി ജോലി സാധ്യതകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ സഹായിക്കുന്ന എവിയേഷൻ, എയർ കാർഗോ ആൻഡ് ലോജിസ്റ്റിക് കോഴ്സുകൾ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ആരംഭിക്കുന്നതിനുള്ള ധാരണാപത്രം അയാട്ട അംഗീകൃത സ്ഥാപനമായ സ്പീഡ് വിംഗ്സ് എവിയേഷൻ അക്കാദമി കൊച്ചിയുമായി ഒപ്പുവച്ചു.
ഇതനുസരിച്ചു എയർപോർട്ട്, എയർലൈൻ, ഗ്രൗണ്ട് ഹാൻഡ്ലിംഗ്, ടിക്കറ്റിംഗ്, ഡെഞ്ചറസ് ഗുഡ്സ് മാനേജ്മെന്റ്, തുടങ്ങി നിരവധി മേഖലകളിൽ വിദ്യാർഥികൾക്ക് ഹ്രസ്വകാല, ദീർഘകാല കോഴ്സുകൾ പഠിക്കാവുന്നതാണ്.
30 വർഷത്തിനുമേൽ അയാട്ട, ഡിജിസിഎ അംഗീകൃത എവിയേഷൻ ട്രെയിനിംഗ് സെന്ററായി പ്രവർത്തിക്കുന്ന സ്പീഡ് വിംഗ്സ് എവിയേഷൻ അക്കാദമി വൈമാനിക ലോജിസ്റ്റിക് മേഖലയിലെ ദക്ഷിണേന്ത്യ യിലെ മുൻ നിര പരിശീലന കമ്പനിയാണ്.
സമ്മേളനത്തിൽ കോളജ് മാനേജർ റവ.ഫാ. മാത്യു ചന്ദ്രൻകുന്നേൽ, പ്രിൻസിപ്പാൾ ഡോ. സിബി ജോസഫ്, സ്പീഡ് വിംഗ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബിനു ഈപ്പൻ, ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ രാജേഷ് രാജൻ, കോളജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, പ്ലെസ്മെന്റ് ഓഫീസർ ബിനോയ് സി. ജോർജ്, ഡോ. മിഥുൻ ജോൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
District News
പൊൻകുന്നം: സഭയ്ക്കും സമൂഹത്തിനും നൽകിയ മാതൃകാപരമായ സേവനങ്ങളെ മുൻനിർത്തി ഭാരത കത്തോലിക്ക മെത്രാൻസമിതിയുടെ ആദരം ലഭിച്ച ഫാ. റോയി മാത്യു വടക്കേലിനെ വാഴൂർ എയ്ഞ്ചൽസ് വില്ലേജിൽ ആദരിച്ചു.
കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ് മാർ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനവും ആദരിക്കലും നിർവഹിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡ് മെംബർ ഫാ. ലിജോ ചിറ്റിലപ്പള്ളി, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾമാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, മാർ ബസേലിയോസ് ദയറ റന്പാൻ ഫാ. മാത്യു കെ. ജോൺ, വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്കലാദേവി,
റാന്നി സെന്റ് തോമസ് കോളജ് റിട്ടയേർഡ് പ്രഫസർ ബാബു ജോസഫ്, എഐഡി ജനറൽ സെക്രട്ടറി സുശീല കുര്യാച്ചൻ, പിഎഐഡി സംസ്ഥാന സെക്രട്ടറി ജെന്നി തോമസ്, ആശാനിലയം പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി സേവ്യർ എസ്സിജെജി, പിടിഎ പ്രസിഡന്റ് ടോമി ജോസ് എന്നിവർ പ്രസംഗിച്ചു. ഫാ. റോയി മാത്യു വടക്കേൽ മറുപടി പ്രസംഗം നടത്തി.
സുവിശേഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യാന്തസ്, നീതി, വിദ്യാഭ്യാസം, നേതൃത്വം, നവീനത എന്നിവയിൽ ഗണ്യമായ സംഭാവനകൾ നൽകി സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും അസാധാരണമായ സേവനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കാണ് സിബിസിഐയുടെ ദേശീയ തലത്തിലുള്ള അംഗീകാരം ലഭിച്ചത്.
District News
ചക്കാമ്പുഴ: എസ്എംവൈഎം ചക്കാമ്പുഴ യൂണിറ്റിന്റെ 2026 വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ചക്കാമ്പുഴ ലോരേത്തു മാതാ പള്ളി ഗോൾഡൻ ജൂബിലി ഹാളിൽ നടന്നു. എസ്എംവൈഎം സംസ്ഥാന സിൻഡിക്കേറ്റ് അംഗം സെഞ്ചു ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു.
ഇടവക അസിസ്റ്റന്റ് വികാരി റവ.ഫാ. ജോസഫ് കുറുമുട്ടത്ത് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ജിബിൻ തോമസ് അധ്യക്ഷത വഹിച്ചു.
ജോയിന്റ് ഡയറക്ടർ സി. അനറ്റ് എസ്എച്ച്, രാമപുരം ഫൊറോന പ്രസിഡന്റ് ജെഫിൻ റോയ് ഭാരവാഹികളായ റോണി അഗസ്റ്റിൻ, ടോം ജോസ്, ക്രിസ്റ്റി മുഞ്ഞനാട്ട്, ജസ്വിൻ റോയ്, ആഷ്ലിൻ മെറിൻ ടോം, അലൻസ ബെന്നി തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ കർമരേഖയുടെ പ്രകാശന കർമവും നടന്നു.
District News
അരുവിത്തുറ: കോട്ടയം ജില്ലയിൽ പാചക രംഗത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കായി അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പൂഞ്ഞാർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നവീൻ ജെയിംസ് നിർവഹിച്ചു.
കോളജ് പ്രിൻസിപ്പാൾ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബിജോയി തോമസ്, ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ്, സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ കെ. ജോർജ്. ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ഭാരവാഹികളായ അജീഷ് വേലനിലം, റവ.ഫാ. ജെയ്മോൻ, പ്രോഗ്രാം കോഓർഡിനേറ്റർ ബിൻസ് തോമസ് തുടങ്ങിയവർ സംസാരിച്ചു.
ഹിന്ദി ഭാഷയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് കോളജിലെ ഫുഡ് സയൻസ് വിദ്യാർഥികളായ പ്രയ്സി സാം, എസ്.ആർ. മൈഥലി എന്നിവർ നേതൃത്വം നൽകി. പരിപാടിയോടനുബന്ധിച്ച് കോളജിലെ ഫുഡ് സയൻസ് വിദ്യാർഥി അഗസ്റ്റ്യൻ വിവർത്തനം ചെയ്ത ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ആക്ട് ഷെഡ്യൂൾ ഫോറിന്റെ പ്രകാശന കർമം നടന്നു.
പരിശീലന പരിപാടി പൂർത്തിയാക്കിയ ഇതരസംസ്ഥാന തൊഴിലാളികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. ഭക്ഷ്യസുരക്ഷാരംഗത്ത് നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.
District News
ചക്കാമ്പുഴ: ചപ്പാത്ത് - കടവനാൽ റോഡ് നിർമാണത്തിൽ ക്രമക്കേടെന്ന് പരാതിയുമായി നാട്ടുകാർ. റോഡിനെ മെയിൻ റോഡുമായി ബന്ധിപ്പിക്കുന്ന 50 മീറ്റർ ഭാഗം ഒഴിവാക്കി റീ ടാറിംഗ് നടത്താൻ കോൺട്രാക്ടർ ശ്രമിച്ചെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതിഷേധം കനത്തതോടെ കോൺട്രാക്ടർ ടാറിംഗ് നടത്തിയെങ്കിലും നിർമാണത്തിൽ ക്രമക്കേടുണ്ടെന്നാണ് പരാതി. ടാർ പുരട്ടിയ മെറ്റൽ ഉറപ്പിക്കാത്ത നിലയിലാണെന്നും നിലവിൽ ഈ റോഡിലൂടെ കാൽനടയാത്ര പോലും അസാധ്യമാണെന്നും നാട്ടുകാർ ആരോപിച്ചു.
റോഡിന്റെ ആദ്യഭാഗം രാമപുരം പഞ്ചായത്തിൽ ഉൾപ്പെട്ടതാണ് എന്നാണ് കോൺട്രാക്ടർ പറയുന്ന വാദം. എന്നാൽ 30 വർഷമായി ഈ റോഡ് പൂർണമായും ടാർ ചെയ്യുന്നത് കരൂർ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണെന്നും ഈ കോൺട്രാക്ടർ തന്നെ മുൻപും ഇവിടം ടാർ ചെയ്തിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
കരൂർ പഞ്ചായത്തിലെ ബഹുഭൂരിപക്ഷം വർക്കുകളും ഏറ്റെടുത്തു നടത്തുന്നത് ഇദ്ദേഹമാണെന്നും ഈ കോൺട്രാക്ടർ പഞ്ചായത്തിൽ നടത്തിയിട്ടുള്ള മറ്റു റോഡ് പണിക്കളുടെ ഗുണനിലവാരം പരിശോധിക്കപ്പെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
District News
അരുവിത്തുറ: സെന്റ് ജോർജ് എൻസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്റർ കോളജിയേറ്റ് എൻസിസി ഫെസ്റ്റ് സംഘടിപ്പിച്ചു. 17-ാം കേരള എൻസിസി ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ ലഫ്റ്റെന്റ് കേണൽ വി. സതീഷ് കുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, എൻസിസി ഓഫീസർ ക്യാപ്റ്റൻ ഡോ. ലൈജു വർഗിസ്, അബിൻ ജസ്റ്റിസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
സംസ്ഥാനത്തെ വിവിധ കലാലയങ്ങളിൽ നിന്ന് നൂറുകണക്കിന് കേഡറ്റ്സ് ഫെസ്റ്റിൽ പങ്കെടുത്തു. ഗാർഡ് ഓഫ് ഓണർ, ഫുട്ബോൾ, ഡ്രിൽ, ബെസ്റ്റ് കേഡറ്റ്സ്, ടഗ് ഓഫ് വാർ, സംഗീതം, പുഷ്അപ്പ് തുടങ്ങിയവയിൽ മത്സരം സംഘടിപ്പിച്ചു.
District News
ചങ്ങനാശേരി: സെയിൽ ഡീഡ് ലഭിക്കാനുള്ള വെരൂര്‍ വ്യവസായ എസ്റ്റേറ്റിലെ ബാക്കി കമ്പനികള്‍ക്ക് ഉടനെ ഡീഡ് ലഭ്യമാക്കുമെന്നും വ്യവസായ സൗഹൃദത്തില്‍ ഒന്നാമത്തെ സംസ്ഥാനമായി കേരളത്തെ കേന്ദ്ര സര്‍ക്കാര്‍തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പി.രാജീവ്.
ചങ്ങനാശേരി സിഡ്കോ വെരൂര്‍ വ്യവസായ എസ്റ്റേറ്റിലെ 27 കമ്പനികള്‍ക്കുള്ള സെയില്‍ ഡീഡിന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപം കേരളത്തില്‍ നടത്തിയത് വെറുമൊരു ഇവന്റായി മാത്രമല്ല, വികസനത്തിന്റെയും അവസരങ്ങളുടെയും തുടര്‍ച്ചയാണിതെന്നും മന്ത്രി പറഞ്ഞു.
ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് ഫോറം പ്രസിഡന്റ് കെ.ജെ. ലൂയീസ്, സിഡ്കോ എംഡി ആര്. ജയശങ്കര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, ബ്ലോക്ക് പഞ്ചായത്തംഗം ഇ.സി. അച്ചാമ്മ, പഞ്ചായത്ത് പ്രസിഡന്റ് വീണാ സി. ദിലീപ്, പഞ്ചായത്തംഗം ശോഭാ ബാബു,
ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ വി.ആര്. രാഗേഷ്, സിഎഫ്എസ്ഇ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്യാം, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് ഫോറം സെക്രട്ടറി ജയിംസ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റില്‍നിന്നു വിരമിക്കുന്ന അധ്യാപക-അനധ്യാപകരുടെ യാത്രയയപ്പ് സമ്മേളനം സ്നേഹാദരം 2കെ26 നടത്തി.
എസ്ബി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. കോര്‍പറേറ്റ് മാനേജര്‍ റവ. ഡോ. ആന്റണി മൂലയില്‍ അധ്യക്ഷത വഹിച്ചു. സര്‍വീസില്‍നിന്നു വിരമിക്കുന്ന അധ്യാപക-അനധ്യാപക ജീവനക്കാരെ മൊമെന്റോ നല്കി ആദരിച്ചു.
ഫാ. മനോജ് കറുകയില്‍, അസി. കോര്‍പറേറ്റ് മാനേജര്‍ ഫാ. ടോണി ചെത്തിപ്പുഴ, എസ്ബി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. റോജി വല്ലയില്‍, പി.കെ. തോമസുകുട്ടി, ഈശോ തോമസ്, ടി.എല്‍. സാജന്, പ്രകാശ് ജെ. തോമസ്, ഷൈനി കുര്യാക്കോസ്, ഡോ. ജിഷാമോള്‍ അലക്സ് എന്നിവര്‍ പ്രസംഗിച്ചു.
District News
വൈക്കം: കല്ലറ പോലീസ് സ്റ്റേഷന്റെ പരിധിയിലായ വെച്ചൂരിലെ പോലീസ് ഔട്ട്പോസ്റ്റിൽ 24 മണിക്കൂറും പോലീസിന്റെ സേവനം വേണമെന്ന ആവശ്യം ശക്തമായി. നിലവിൽ വെച്ചൂർ പഞ്ചായത്തിലാണ് ഔട്ട്പോസ്റ്റ് സ്ഥിതി ചെയ്യുന്നതെങ്കിലും പുതുതായി കല്ലറ കേന്ദ്രീകരിച്ച് പോലീസ് സ്റ്റേഷൻ ആരംഭിച്ചതോടെ ഔട്ട് പോസ്റ്റിന്റെ നിയന്ത്രണം കല്ലറ പോലീസ് സ്റ്റേഷനായി.
ഔട്ട് പോസ്റ്റ് വൈക്കം സ്റ്റേഷൻ പരിധിയിലായിരുന്നപ്പോൾ അത്യാവശ്യഘട്ടങ്ങളിൽ പോലീസിന് ഔട്ട് പോസ്റ്റ് ഭാഗങ്ങളിലേക്ക് വേഗത്തിലെത്താൻ കഴിയുമായിരുന്നു. പ്രദേശവാസികൾ മൂന്ന് ബസുകൾ മാറി കയറിയാണ് പുതിയ പോലീസിന് സ്റ്റേഷനിൽ എത്തുന്നതെന്ന് പറയുന്നു. ദൂരം കൂടിയതല്ലാതെ പുതിയ സ്റ്റേഷൻകൊണ്ട് തങ്ങൾക്ക് പ്രയോജനമില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വെച്ചൂർ ഔട്ട് പോസ്റ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കിയാൽ ജനങ്ങളുടെ ദുരിതത്തിന് അറുതിവരും. ഔട്ട്പോസ്റ്റിൽ രണ്ട് സിപിഒമാരെയും രണ്ട് എസ്ഐമാരെയും നിയമിച്ച് 24 മണിക്കൂർ സേവനം ഉറപ്പാക്കണമെന്ന് കേരള കോൺഗ്രസ് വെച്ചൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
District News
വൈക്കം: വൈക്കത്ത് സിപിഐയിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാണെന്നും പലരും പാർട്ടിവിട്ട് പോകുന്നുവെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സിപിഐ മണ്ഡലം കമ്മിറ്റി.
സിഡിഎസ് ചെയർപേഴ്സൺ, ലോക്കൽ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ച പി.ആർ. രജനി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സീറ്റ് ലഭിക്കാതെ വന്നതോടെയാണ് ബിജെപിയിലേക്ക് പോയത്. ബിജെപിയിലേക്ക് പോയ പി.എക്സ്. ബാബു 40 വർഷമായി സിപിഐയുടെ ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ആളല്ല. ഇദ്ദേഹത്തിന്റെ മക്കളായ കാസ്ട്രോ, ചെഗു, ക്ലിന്റൺ എന്നിവർക്കും പാർട്ടിയുമായി ബന്ധമില്ല. ഉല്ലല സർവീസ് സഹകരണ ബാങ്കിലെ നിയമനം നിയമാനുസൃതമായിരുന്നു. നിയമനം നടന്ന കാലത്ത് ആരും ആക്ഷേപം ഉന്നയിച്ചില്ല.
ഇപ്പോൾ ഇക്കാര്യത്തിൽ ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ്യപരമാണ്. രണ്ട് പാർട്ടി അംഗങ്ങൾ മാത്രം ബിജെപിയിൽ ചേർന്നപ്പോൾ നൂറു കുടുംബങ്ങൾ പാർട്ടിവിട്ട് ബിജെ പി യിൽ ചേർന്നെന്ന വ്യാജ പ്രചാരണമാണ് നടത്തുന്നതെന്ന് സിപിഐ നേതൃത്വം പത്രസമ്മേളനത്തിൽ ആരോപിച്ചു.
ടിവി പുരത്ത് പാർട്ടിക്ക് സ്വാധീനമുള്ള സീറ്റിൽ നേരിയ വോട്ടിന് പരാജയപ്പെട്ടതിന്റെ കാരണങ്ങൾ അന്വേഷിച്ചു വരികയാണെന്നും അധികാരമോഹികൾ പാർട്ടിക്കെതിരേ നടത്തുന്ന ദുഷ്പ്രചാരണങ്ങൾ ചെറുത്ത് തോൽപ്പിക്കുമെന്നും മണ്ഡലം കമ്മിറ്റി നേതൃത്വം പറഞ്ഞു. സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം ആർ.സുശീലൻ, മണ്ഡലം സെക്രട്ടറി എ.ഡി. ബാബുരാജ്, അസി. സെക്രട്ടറി എൻ. അനിൽ ബിശ്വാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
District News
കോട്ടയം: റോഡരികിലെ നടപ്പാത കൈയേറി അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പിനും പൊതുമരാമത്തുവകുപ്പിനും പോലീസിനും നിര്‍ദേശം നല്കി.
കോട്ടയം നഗരത്തിൽ വഴിയരികില്‍ താത്കാലിക ഷെഡ് കെട്ടി കച്ചവടം തുടങ്ങുകയും പിന്നീട് ചെറിയ കടമുറികളാക്കി മാറ്റുകയും ചെയ്യുന്നത് വ്യാപകമായതായി യോഗത്തിൽ ആക്ഷേപമുയർന്നു. കാല്‍നടക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. കൃത്യമായ പരിശോധന നടത്തി ഇത്തരം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും യാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കുന്ന രീതിയില്‍ നിര്‍മാണ സാമഗ്രികള്‍, വൈദ്യുത പോസ്റ്റുകള്‍ തുടങ്ങിയവ വഴിയരികില്‍ ഇടുന്നതിനെതിരേയും നടപടി വേണമെന്നുംആവശ്യമുയർന്നു.
ചങ്ങനാശേരി നഗരസഭയില്‍ “നിലാവ് ‘’ പദ്ധതിയുമായി ബന്ധപ്പെട്ട വഴിവിളക്കുകളില്‍ പ്രകാശിക്കാത്തവ കെഎസ്ഇബിയില്‍നിന്ന് അറ്റകുറ്റപ്പണി നടത്തി ലഭിച്ചിട്ടുണ്ടെന്നും സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും ജോബ് മൈക്കിള്‍ എംഎല്‍എ ഉന്നയിച്ച വിഷയത്തിന് മറുപടിയായി നഗരസഭാ സെക്രട്ടറി അറിയിച്ചു.
മാമ്മൂട്-വെങ്കോട്ട റോഡ് നിര്‍മാണത്തിന്റെ കരാര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കരാറുകാരന് സൈറ്റ് കൈമാറിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. കുറിച്ചി പഞ്ചായത്തിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍ദ്ദേശം നല്കി. പെരുന്ന, പായിപ്പാട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത് വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്ന് കൊടിയിറങ്ങും. പരസ്യ വണക്കത്തിനായി പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധന്റെ പ്രശസ്തമായ തിരുസ്വരൂപം ഇന്ന് മദ്ബഹയിൽ പുനഃപ്രതിഷ്ഠിക്കും.
രാവിലെ 5.15 മുതൽ വൈകുന്നേരം 5.30 വരെ തുടർച്ചയായി വിശുദ്ധ കുർബാന അർപ്പിക്കും. രാവിലെ 10 ന് കർദിനാൾ മാർ ജോർജ് കൂവക്കാട്ട് വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. വൈകുന്നേരം 5.30ന് അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം വിശുദ്ധന്റെ തിരുസ്വരൂപം സംവഹിച്ച് പ്രദക്ഷിണം നടക്കും. വലിയപള്ളിക്ക് വലംവച്ചു നടത്തുന്ന പ്രദക്ഷിണത്തിനു ശേഷമാണ് തിരുസ്വരൂപ പുനഃപ്രതിഷ്ഠ.
വലിയപള്ളിയുടെ മോണ്ടളത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന രൂപക്കൂട്ടിൽനിന്നു പുറത്തെടുക്കുന്ന തിരുസ്വരൂപം ആഘോഷമായി അൾത്താരയിലേക്ക് സംവഹിക്കും. പ്രത്യേക പ്രാർഥനകൾക്കു ശേഷം തിരുസ്വരൂപത്തിൽ അണിയിച്ചിരിക്കുന്ന പരമ്പരാഗത ആഭരണങ്ങൾ അഴിച്ചുമാറ്റും. തുടർന്ന് മദ്ബഹയിൽ തിരുസ്വരൂപം പുനഃപ്രതിഷ്ഠിക്കും.
വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് മുഖ്യകാർമികത്വം വഹിക്കുന്ന ചടങ്ങുകളിൽ ആത്മീയ പിതാവ് ഫാ. ഏബ്രഹാം കാടാത്തുകളം, അസി. വികാരിമാരായ ഫാ. അനീഷ് കാമിച്ചേരി, ഫാ. അലൻ മാലിത്തറ, ഫാ. ടോണി മണക്കുന്നേൽ എന്നിവർ സഹകാർമികരായിരിക്കും.
ആംഗ്യഭാഷയിലുള്ള വിശുദ്ധ കുർബാന ഇന്ന്
ബധിരരും മൂകരുമായ വിശ്വാസികൾക്കു വേണ്ടി ആംഗ്യഭാഷയിലുള്ള വിശുദ്ധ കുർബാന അർപ്പണം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ചെറിയപള്ളിയിൽ നടക്കും. ഫാ. ജോസഫ് തേർമഠം സിഎസ്ടിയാണ് ആംഗ്യ ഭാഷയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നത്.
2023ലാണ് അതിരമ്പുഴ തിരുനാളിനോടനുബന്ധിച്ച് ബധിരരും മൂകരുമായ വിശ്വാസികൾക്കുവേണ്ടി ആംഗ്യഭാഷയിൽ വിശുദ്ധ കുർബാന അർപ്പിച്ചത്. എല്ലാ വർഷവും വിവിധ ജില്ലകളിൽ നിന്നായി ഇരുനൂറിലേറെ വിശ്വാസികൾ സംബന്ധിക്കാറുണ്ട്.
District News
നാട്ടകം: അച്ഛനും മകനും തമ്മിലുള്ള വാക്കുതര്‍ക്കം കൈയാങ്കളിയിലെത്തി. പിടിവലിക്കിടയില്‍ വാക്കത്തികൊണ്ടുള്ള പരിക്കേറ്റ് മകന് ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ വൈകുന്നേരം നാട്ടകം മറിയപ്പള്ളിയിലാണ് സംഭവം.
മറിയപ്പള്ളി സ്വദേശിയായ മുരളിയും മകന് അഖിലും തമ്മിലാണ് കുടുംബവഴക്കാണ് വാക്കുതര്‍ക്കത്തിലും തുടര്‍ന്ന് അടിപിടിയിലും കലാശിച്ചത്. ഈ സമയം മുരളിയുടെ കൈയിലിരുന്ന വാക്കത്തി കൊണ്ട് മകനു പരിക്കേല്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മുരളിയെ കസ്റ്റഡിയിലെടുത്തു. അഖിലിന്റെ പരിക്ക് ഗുരുതരമല്ല.
District News
കോട്ടയം: പത്മവിഭൂഷണ്‍ ജസ്റ്റീസ് കെ.ടി. തോമസിന് കോട്ടയം സിറ്റിസണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആറിന് കോട്ടയത്ത് പൗരസ്വീകരണ നല്‍കും. രാവിലെ 10.30ന് ഹോട്ടല്‍ സീസര്‍ പാലസില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് മുഖ്യാതിഥിയായി പങ്കെടുക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജയിംസ് മുല്ലശേരി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിക്കും.
District News
കോട്ടയം: വിദ്യാര്‍ഥികളിലെ സാധ്യതകള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്ന അധ്യാപകരാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്. സിഎസ്ഐ മധ്യകേരള മഹായിടവക തൃതീയ ജൂബിലി സ്മാരക കണ്‍വന്‍ഷനിലെ അധ്യാപക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. അധ്യാപക അസോസിയേഷന് വൈസ്പ്രസിഡന്റ് ബാബു മാത്യു അധ്യക്ഷത വഹിച്ചു.
റവ. ഡോ. റെജി മാത്യു, കോര്‍പറേറ്റ് മാനേജര്‍ റവ. സുമോദ് സി. ചെറിയാന്, മഹായിടവക അത്മായ സെക്രട്ടറി സ്റ്റീഫന്‍ ജെ. ഡാനിയേല്‍, വൈദിക സെക്രട്ടറി റവ. അനിയന് കെ. പോള്‍, ട്രഷറാര്‍ റവ. ജിജി ജോണ്‍ ജേക്കബ്, റവ. ക്രിസ്റ്റി ഡേവിഡ് ഡാനിയേല്‍, അനുഗ്രഹ സൂസന്, കെ.ഡി. ബിജു, ഡോ. സാം ടി. കുരുവിള, ജാസ്മിന് ജോസഫ്, മീനു ആനി എന്നിവര്‍ പ്രസംഗിച്ചു.
ഗായകസംഘാംഗങ്ങളുടെ സമ്മേളനവും നടന്നു. പൊതുയോഗത്തില്‍ ജെന്നി ക്രിസ്റ്റഫര്‍ പ്രസംഗിച്ചു. ഇന്ന് രാവിലെ 9.30ന് വിശുദ്ധ സംസര്‍ഗ ശുശ്രൂഷയ്ക്ക് ബിഷപ് കുര്യന് പീറ്റര്‍ നേതൃത്വം നല്‍കും. 1.30ന് മഹായിടവക സംഗമത്തില്‍ ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് അധ്യക്ഷത വഹിക്കും.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. ബിഷപ് തോമസ് സാമുവല്‍ അനുഗ്രഹപ്രഭാഷണം നടത്തും. ബിഷപ് തോമസ് കെ. ഉമ്മന്‍ ജ്ഞാനനിക്ഷേപം സാഹിത്യ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വൈകുന്നേരം അഞ്ചിന് സമാപനയോഗം.
District News
നീണ്ടൂർ: മോനിപ്പള്ളിയിൽ ജനുവരി 12നുണ്ടായ വാഹനാപകടത്തിൽ മരിച്ച കുറുപ്പൻപറമ്പിൽ സുരേഷ്-അമ്പിളി ദമ്പതികളുടെ കുടുംബത്തെ സഹായിക്കുന്നതിനായി നാടൊരുമിക്കുന്നു. ഇവരുടെ രണ്ടു മക്കളുടെ പഠനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ താങ്ങാകാനാണ് ജനകീയ സമിതി രംഗത്തെത്തിയിരിക്കുന്നത്.
മന്ത്രി വി.എൻ. വാസവൻ, ഫ്രാൻസിസ് ജോർജ് എംപി എന്നിവർ രക്ഷാധികാരികളും നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സവിത ജോമോൻ ചെയർമാനും ജില്ലാ പഞ്ചായത്ത് മെംബർമാരായ ആനന്ദ് ബാബു, ജിം അലക്സ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ആശ റെജി, സിനു ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകുമാർ പ്ലാത്താനം, മെംബർ തോമസ് കോട്ടൂർ എന്നിവർ വൈസ് ചെയർമാൻമാരുമായി രൂപീകരിച്ച ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്നു മുതൽ നീണ്ടൂർ പഞ്ചായത്തിലെ മുഴുവൻ വീടുകളും സന്ദർശിച്ച് കുടുംബസഹായ ഫണ്ട് ശേഖരണം നടത്തും.
ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ എല്ലാവരും ആത്മാർഥമായി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സവിത ജോമോൻ അഭ്യർഥിച്ചു.
District News
കോട്ടയം: 12നു നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി കളക്ടര്‍ക്കും തഹസീല്‍ദാര്‍ക്കും ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ്, അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക് നോട്ടീസ് നല്കി. കളക്ടറേറ്റില്‍ നടന്ന പ്രകടനം ജോയിന്റ് കൗണ്‍സില്‍ ചെയര്മാന് എസ്. സജീവ് ഉദ്ഘാടനം ചെയ്തു. സമരസമിതി കണ്‍വീനര്‍ എസ്.പി. സുമോദ് അധ്യക്ഷത വഹിച്ചു. എന്‍ജിഒ യൂണിയന് ജില്ലാ പ്രസിഡന്റ് ടി. ഷാജി, കെജിഒഎ ജില്ലാ സെക്രട്ടറി അജിമോന് എന്നിവര്‍ പ്രസംഗിച്ചു.
വൈക്കത്ത് കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി. രാജേഷ്, ചങ്ങനാശേരിയില്‍ കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ബിനു ഏബ്രഹാം, കാഞ്ഞിരപ്പള്ളിയില്‍ യൂണിയന് ജില്ലാ വൈസ് പ്രസിഡന്റ് എസ്. അനൂപ്,കോട്ടയം താലൂക്കില്‍ യൂണിയന് ജില്ലാ ട്രഷറര്‍ വി.വി. വിമല്‍കുമാര്‍, പാലായില്‍ സമരസമിതി നേതാവ് എം.ജെ. ബെന്നി മോന് എന്നിവര്‍ പ്രകടനം ഉദ്ഘാടനം ചെയ്തു.